സ്വര്‍ണ വില താഴേക്ക്; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

സെപ്തംബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വിലയുള്ളത്. പവന് 34,720 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,340 രൂപയും. കഴിഞ്ഞ ദിവസമാണ് ഒരു പവന് 480 രൂപ ഇടിഞ്ഞ് 34,720 എന്ന നിരക്കിലേക്കെത്തുന്നത്. ഈ മാസം ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെപ്തംബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വിലയുള്ളത്. പവന് 34,720 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,340 രൂപയും. കഴിഞ്ഞ ദിവസമാണ് ഒരു പവന് 480 രൂപ ഇടിഞ്ഞ് 34,720 എന്ന നിരക്കിലേക്ക് താഴ്ന്നത്. ഈ മാസം ഇതാദ്യമായാണ് സ്വര്‍ണ വില 34,000 രൂപയില്‍ താഴേക്ക് എത്തുന്നത്. അതിന് മുമ്പ് വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തില്‍ 240 രൂപ കുറഞ്ഞിരുന്നു.

തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. പവന് 240 രൂപയാണ് ഉയര്‍ന്നത്.1,754.86 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്. ദേശീയ വിപണി എംസിഎക്സില്‍ ഗോള്‍ജ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 10 ഗ്രാമിന് 46,000.00 രൂപയ്ക്കാണ് ഇന്ന് വിനിമയം നടത്തുന്നത്.

Also Read : ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ!Also Read : ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ!

ഈ മാസം ഇതുവരെ

ഈ മാസം ഇതുവരെ

സെപ്റ്റംബര്‍ ഒന്നിന് പവന് 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില വീണ്ടും മുകളിലേക്ക് കുതിക്കുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഏതായാലും സ്വര്‍ണ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കൂട്ടുവാനുള്ള അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്.

Also Read : സര്‍ക്കാര്‍ സുരക്ഷിതത്വത്തോടെ സമ്പാദ്യം ഇരട്ടിയായി വളര്‍ത്താം! എവിടെ നിക്ഷേപിക്കണമെന്നറിയൂAlso Read : സര്‍ക്കാര്‍ സുരക്ഷിതത്വത്തോടെ സമ്പാദ്യം ഇരട്ടിയായി വളര്‍ത്താം! എവിടെ നിക്ഷേപിക്കണമെന്നറിയൂ

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണ വിലയില്‍ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Also Read : ഭവന വായ്പാ മുന്‍കൂര്‍ തിരിച്ചടവില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാംAlso Read : ഭവന വായ്പാ മുന്‍കൂര്‍ തിരിച്ചടവില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

Also Read: പിപിഎഫോ എന്‍പിഎസോ? കൂടുതല്‍ നികുതി ഇളവ് ലഭിക്കുന്നത് എവിടെ നിക്ഷേപിച്ചാല്‍?Also Read: പിപിഎഫോ എന്‍പിഎസോ? കൂടുതല്‍ നികുതി ഇളവ് ലഭിക്കുന്നത് എവിടെ നിക്ഷേപിച്ചാല്‍?

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)

മുംബൈ - 35,664 രൂപ
ചെന്നൈ - 34,920 രൂപ
കൊല്‍ക്കത്ത - 36,120 രൂപ
ഡെല്‍ഹി - 35,992 രൂപ
ഹൈദരാബാദ് - 34,920 രൂപ
ബാംഗ്ലൂര്‍ - 35,080 രൂപ

Also Read : മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!Also Read : മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണത്തില്‍ നിക്ഷേപം

നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

Also Read : വെറും 4 ശതമാനം പലിശ നിരക്കില്‍ 3 ലക്ഷം രൂപ വരെ വായ്പ; കെസിസിയെപ്പറ്റി കൂടുതല്‍ അറിയൂAlso Read : വെറും 4 ശതമാനം പലിശ നിരക്കില്‍ 3 ലക്ഷം രൂപ വരെ വായ്പ; കെസിസിയെപ്പറ്റി കൂടുതല്‍ അറിയൂ

ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം

ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. നിലവില്‍ മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിന് മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നേക്കും. ഈ വര്‍ഷം അവസാനത്തോടെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Also Read : 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?Also Read : 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?

വെള്ളി വില

വെള്ളി വില

വെള്ളി ഒരു ഗ്രാമിന് 65.90 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 659 രൂപയും ഒരു കിലോഗ്രാമിന് 65,900 രൂപയുമാണ് വില. ഇന്നലെ കിലോ ഗ്രാമിന് 67,800 രൂപയായിരുന്നു വില.

Read more about: gold gold price
English summary

Kerala Gold Price Today 18/09/2021; Pawan rate remains at the lowest of this month | സ്വര്‍ണ വില താഴേക്ക്; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

Kerala Gold Price Today 18/09/2021; Pawan rate remains at the lowest of this month
Story first published: Saturday, September 18, 2021, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X