ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം പവന് 35,400 രൂപയ്ക്കും ഗ്രാമിന് 4425 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നല
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം പവന് 35,400 രൂപയ്ക്കും ഗ്രാമിന് 4425 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 160 രൂപ താഴ്ന്ന് 35,280 രൂപ നിരക്കിലായിരുന്നു വില. ഗ്രാമിന് 4410 രൂപയും. ബുധനാഴ്ച പവന് 35,440 രൂപയും ഗ്രാമിന് 4,430 രൂപയുമായിരുന്നു വില. ഈ ആഴ്ചയിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്.
രാജ്യാന്തര വിപണിയില്‍
രാജ്യാന്തര വിപണിയില്‍ ഈ മാസം 2.5 ശതമാനത്തോളം വിലയിടിവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പതിയെ സ്വര്‍ണം മുകളിലേക്ക് ഉയരുകയായിരുന്നു. ഇന്ന് ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് 1,786.12 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഇത് 1,778.80 രൂപയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഇന്ന് 10 ഗ്രാം സ്വര്‍ണം 47,296 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 127 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്.
ആഗസ്ത് മാസത്തില്‍
ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് 13 മുതല്‍ 16 വരെ പവന് 35,200 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന് സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില . ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് .
ജൂലൈ മാസത്തില്‍
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)
മുംബൈ - 36,576 രൂപ
ചെന്നൈ - 35,008 രൂപ
കൊല്‍ക്കത്ത - 36,112 രൂപ
ഡെല്‍ഹി - 36,680 രൂപ
ഹൈദരാബാദ് - 35,080 രൂപ
ബാംഗ്ലൂര്‍ - 34,944 രൂപ
സ്വര്‍ണത്തില്‍ നിക്ഷേപം
സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്.
വെള്ളി വില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 67.40 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 674 രൂപയാണ് വില. ഒരു കിലോഗ്രാമിന് 67,400 രൂപയും.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications