സ്വര്‍ണ വില ഉയര്‍ന്നു. പവന് 280 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 35,080 രൂപയ്ക്കാണ് സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,385 രൂപയാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായി
സ്വര്‍ണ വില ഉയര്‍ന്നു. പവന് 280 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 35,080 രൂപയ്ക്കാണ് സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,385 രൂപയാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായി വില താഴേക്ക് പോയതിന് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. പവന് 160 രൂപ ഇന്നലെ കൂടി. 34,800 രൂപയായിരുന്നു ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4,350 രൂപയും. 1,777.59 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്. ദേശീയ വിപണി എംസിഎക്സില്‍ ഗോള്‍ഡ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 10 ഗ്രാമിന് 46,624.00 രൂപയാണ് നിരക്ക്.
ഈ മാസം ഇതുവരെ
സെപ്റ്റംബര്‍ ഒന്നിന് പവന് 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. പിന്നീട് വില കുറഞ്ഞ് 35,000 രൂപയില്‍ താഴെ എത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില വീണ്ടും മുകളിലേക്ക് കുതിക്കുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഏതായാലും സ്വര്‍ണ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കൂട്ടുവാനുള്ള അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്.
ആഗസ്ത് മാസത്തില്‍
ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന് സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണ വിലയില്‍ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ജൂലൈ മാസത്തില്‍
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)
മുംബൈ - 45,340 രൂപ
ചെന്നൈ - 44,100 രൂപ
കൊല്‍ക്കത്ത - 45,560 രൂപ
ഡെല്‍ഹി - 45,660 രൂപ
ഹൈദരാബാദ് - 43,850 രൂപ
ബാംഗ്ലൂര്‍ - 43,850 രൂപ
സ്വര്‍ണത്തില്‍ നിക്ഷേപം
നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. നിലവില്‍ മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിന് മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നേക്കും. ഈ വര്‍ഷം അവസാനത്തോടെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
വെള്ളി വില
വെള്ളി ഒരു ഗ്രാമിന് 60.90 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 609 രൂപയും ഒരു കിലോഗ്രാമിന് 60,900 രൂപയുമാണ് വില. ഇന്നലെ കിലോ ഗ്രാമിന് 64,200 രൂപയായിരുന്നു വില.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായ് സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടക്കം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ അറിയാം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!



Click it and Unblock the Notifications