സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് 35,640 രൂപയും ഗ്രാമിന് 4,455 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയും സംസ്ഥാ

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് 35,640 രൂപയും ഗ്രാമിന് 4,455 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഈ ആഴ്ചയിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വിപണനം നടക്കുന്നത്. പവന് 160 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. ഇന്നലെ പവന് 35,520 രൂപയായിരുന്നു വില. ഗ്രാമിന് 4440 രൂപയും.

കഴിഞ്ഞ ദിവസങ്ങളില്‍

കഴിഞ്ഞ ദിവസങ്ങളില്‍

വ്യാഴാഴ്ച പവന് 120 രൂപ കുറഞ്ഞ് 35,360 രൂപയായിരുന്നു വില. ഗ്രാമിന് 4420 രൂപയും. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ബുധനാഴ്ച സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. പവന് 35,480 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ഗ്രാമിന് 4,435 രൂപയും. ചൊവ്വാഴ്ച പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു അന്നത്തെ നിരക്ക്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ശനിയാഴ്ച തിരുവോണ ദിനത്തില്‍ പവന് 80 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. പിന്നീടിങ്ങോട്ട് സ്വര്‍ണ വില ഉയരുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍

രാജ്യാന്തര വിപണിയില്‍

രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് 1,817.24 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഇത് 1,801.49 രൂപയായിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. രാജ്യാന്തര വിപണിയില്‍ ഈ മാസം 2.5 ശതമാനത്തോളം വിലയിടിവ് ഉണ്ടായിരുന്നു.

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു വരുന്ന കാഴ്ചയാണ് കാണുന്നത്.

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)

മുംബൈ - 36,464 രൂപ
ചെന്നൈ - 35,872 രൂപ
കൊല്‍ക്കത്ത - 36,920 രൂപ
ഡെല്‍ഹി - 36,792 രൂപ
ഹൈദരാബാദ് - 35,872 രൂപ
ബാംഗ്ലൂര്‍ - 36,600 രൂപ

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്.

വെള്ളി വില

വെള്ളി വില

സംസ്ഥാനത്ത് വെള്ളിവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 63.80 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 630 രൂപയും ഒരു കിലോഗ്രാമിന് 63,800 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 63,000 രൂപയായിരുന്നു വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X