സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 35,440 രൂപയ്ക്കും ഗ്രാമിന് 4,430 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 35,560 രൂപയായിരുന്നു വില. ഗ്ര
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 35,440 രൂപയ്ക്കും ഗ്രാമിന് 4,430 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 35,560 രൂപയായിരുന്നു വില. ഗ്രാമിന് 4,445 രൂപയും. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 200 രൂപയുടെ ഇടിവ് സ്വര്‍ണ വിലയിലുണ്ടായി. തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിന് ശേഷമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. ഈ ആഴ്ചയിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തിങ്കളാഴ്ച സ്വര്‍ണ വിപണനം നടന്നത്തത്. പിന്നീട് വില ഇടിയുകയായിരുന്നു.
രാജ്യാന്തര വിപണിയില്‍
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് 1,815.20 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. രാജ്യാന്തര വിപണിയില്‍ ഈ മാസം 2.5 ശതമാനത്തോളം വിലയിടിവ് ഉണ്ടായിരുന്നു. ദേശീയ വിപണി എംസിഎക്‌സില്‍ ഗോള്‍ജ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 47,293 രൂപയ്ക്കാണ് ഇന്ന് വിനിമയം നടത്തുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 129 രൂപ വര്‍ധിച്ചു.
ആഗസ്ത് മാസത്തില്‍
ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ജൂലൈ മാസത്തില്‍
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)
മുംബൈ - 36,504 രൂപ
ചെന്നൈ - 35,904 രൂപ
കൊല്‍ക്കത്ത - 36,960 രൂപ
ഡെല്‍ഹി - 36, 832 രൂപ
ഹൈദരാബാദ് - 35, 904 രൂപ
ബാംഗ്ലൂര്‍ - 36, 640 രൂപ
സ്വര്‍ണത്തില്‍ നിക്ഷേപം
സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്.
വെള്ളി വില
ഗ്രാമിന് 68.40 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 684 രൂപയും ഒരു കിലോഗ്രാമിന് 68, 400 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 68, 700 രൂപയായിരുന്നു വില.


Click it and Unblock the Notifications