കത്തിക്കയറി സ്വർണവില, ഈ മാസം പവന് കൂടിയത് 8,760 രൂപ, കുതിപ്പിന് പിന്നിലെ കാരണം അറിയാം
Kerala Gold Price Today: ആഭരണപ്രേമികളുടെ ഹൃദയം തകർന്ന വർഷമാണ് 2025. സ്വർണവില റോക്കറ്റ് പോലെ കുതിച്ച് പൊന്തിയ വർഷം. പവൻ വില ചരിത്രത്തിൽ ആദ്യമായി 1 ലക്ഷം കടന്ന വർഷം. അങ്ങനെ ആലോചിക്കുമ്പോൾ തന്നെ സ്വർണപ്രേമികളുടെ കണ്ണ് നിറയും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇനി സ്വർണാഭരണം വാങ്ങുക എന്നത് വെറും സ്വപ്നം മാത്രമാണ്. 2025-ൽ മാത്രം 60 ശതമാനത്തിന് മുകളിലാണ് സ്വർണവിലയിലുണ്ടായ കയറ്റം. 2026-ലും സ്വർണവില കത്തിക്കയറിയാൽ പിന്നെ പറയുകയും വേണ്ട.
ഇന്നത്തെ വില
ഇന്നലെ രാവിലെയും വൈകുന്നേരവുമായി 2 തവണയാണ് സ്വർണവില വർദ്ധിച്ചത്. രാവിലെ ഒരു ഗ്രാമിന് 110 രൂപ ഉയർന്ന് 12,945 രൂപയായി. ഒരു പവന് 880 രൂപ ഉയർന്ന് 1,03,560 രൂപയിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയർന്നു. 880 രൂപയാണ് പവന് കൂടിയത്. അതോടെ വില 1,04,440 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 12,945 രൂപയാണ് വില. ഇതേ നിരക്കിൽ തന്നെയാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പവൻ വിലയിൽ 5000 രൂപയുടെ വർധനവാണ് ഉണ്ടായത്.
ഒരുപവൻ വാങ്ങാൻ
പവന്‍റെ വിലയ്ക്ക് പുറമെ സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി, അഞ്ച് ശതമാനം ജിഎസ്ടി (GST), ഹോൾമാർക്കിംഗ് ഫീസ് എന്നിവ കൂടി നൽകണം. അങ്ങനെ ആകുമ്പോൾ ഏകദേശം ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,12,500 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,200 രൂപയോളവും ചിലവഴിക്കേണ്ടി വരും. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശയങ്ക കൂട്ടുകയാണ് പുതിയ നിരക്ക്.

ഡിസംബറിലെ വില
ഡിസംബർ 1-ആം തീയ്യതി 95,680 രൂപയായിരുന്നു 1 പവൻ സ്വർണത്തിന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില താഴേക്ക് വീണു. 9-ആം തീയ്യതി ആകുമ്പോഴേക്കും പവൻ വില 94,920 രൂപയിലെത്തി. വീണ്ടും വില കുറയുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല.
15-ആം തീയ്യതി പവന്‍റെ വില 98,800 രൂപയിലേക്കും 22-ആം തീയ്യതി 99,840 രൂപയിലേക്കും ഉയർന്നു. . ഡിസംബർ 23-ന് സ്വർണവില ഒരു പവന് ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. പിന്നെ സ്വർണം താഴേക്ക് വന്നിട്ടില്ല. അതായത് കഴിഞ്ഞ 28 ദിവസത്തിനിടെ 8,760 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്.
കുതിപ്പിന് കാരണം
രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയർത്തുന്നത്. ഈ വർഷം രാജ്യാന്തര സ്വര്‍ണവില 70 ശതമാനത്തിലേറെ വർധിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-ഹമാസ് യുദ്ധം, ഡോണൾഡ് ട്രംപിന്‍റെ വ്യാപാര യുദ്ധം, യു.എസ് ഫെഡറൽ റിസർവിന്‍റെ സ്വതന്ത്രപദവിക്ക് വന്ന ഭീഷണി, ഗോൾഡ് ഇടിഎഫുകളില്‍ ഉണ്ടായ നിക്ഷേപവര്‍ധന, കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ തുടങ്ങിയവയാണ് സ്വർണവിലയെ ഉയർത്തിയത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


