ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കുതിക്കുകയാണ് സ്വർണം. ഇന്നലെ മാത്രം 1800 രൂപയാണ് ഒരുപവന് കൂടിയത്. രാവിലെ 1400 രൂപയും ഉച്ചയ്ക്ക് ശേഷം 400 രൂപയും സ്വർണത്തിന് കൂടി. അതോടെ പവന്‍റെ വില 98,400 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ആഗോള വിപണിയിൽ സ്വർണത്തിനുണ്ടായ കുതിപ്പാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. എന്തായാലും പവന്‍റെ വില ഈ വർഷം തന്നെ 1 ലക്ഷം കടക്കുമെന്നാണ് കരുതേണ്ടത്.
ഇന്നത്തെ വില
സ്വർണവിലയിൽ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അതോടെ ഗ്രാമിന്‍റെ വില 12,275 രൂപയിലെത്തി. 98,200 രൂപയാണ് പവന്‍റെ വില. സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയ വിലയിൽ രണ്ടാമത്തേതാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,391 രൂപയും പവന് 1,07,128 രൂപയാണ് വില. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,043 രൂപയും പവന് 80,344 രൂപയുമാണ് വില.
കുതിപ്പിന് കാരണം
ആഗോള സ്വർണവിലയിലെ കുതിപ്പാണ് കേരളത്തിലും സ്വർണവിലയെ റെക്കോർഡിലേക്ക് ഉയർത്തിയത്. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 4299 ഡോളറിലാണ് അവസാനിച്ചത്. യുഎസ് ഫെഡ് മീറ്റിംഗിൽ പലിശ നിരക്ക് കുറച്ചതാണ് സ്വർണ വിലയിൽ കുതിപ്പിന് വഴിയൊരുക്കിയത്. മാത്രമല്ല ഡോളറിൻ്റെ മൂല്യം ഉയർന്നിട്ടും സ്വർണത്തിൻ്റെ ഡിമാൻഡ് കുറയാതിരുന്നത് സ്വർണ വിലയ്ക്ക് ആശ്വാസമായി. ഒപ്പം ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞതും കേരളത്തിൽ വില കത്തിക്കയറാൻ കാരണമായി.

ഒരുപവൻ വാങ്ങാൻ
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 1,05,200 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,150 രൂപയും നൽകേണ്ടി വരും.
സ്വർണവില ഉയരാം
അടുത്ത വർഷം സ്വർണ വില ഔൺസിന് 5,000 ഡോളറായി ഉയരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 19% വർദ്ധനവാണ്. യുഎസ് കമ്മി ചെലവ് വർദ്ധിക്കുന്നതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സാമ്പത്തിക നയങ്ങളും ഉൾപ്പെടെയുള്ള റാലിയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങൾ ഇപ്പോഴും നിലവിലുണ്ടെന്ന് ബാങ്ക് പറഞ്ഞു.
അടുത്ത വർഷം അവസാനത്തോടെ സ്വർണ്ണം 4,900 ഡോളറായി ഉയരുമെന്ന് ഗോൾഡ്മാൻ സാച്ച്സിന്റെ ആഗോള ചരക്ക് ഗവേഷണ സഹ മേധാവി ഡാൻ സ്ട്രൂയ്വൻ ബ്ലൂംബെർഗിനോട് പറഞ്ഞു. 2026 ൽ സ്വർണ്ണ വില 3,600 മുതൽ 4,400 ഡോളർ വരെയാകുമെന്നാണ് എച്ച്എസ്ബിസിയുടെ വിലയിരുത്തൽ.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications