അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുറഞ്ഞു
കൊച്ചി: വലിയൊരു ഇടിവുണ്ടായ ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവുകൾ രേഖപ്പെടുത്തുന്നത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാർക്കറ്റിൽ വ്യക്തമായിരുന്നു. ഇന്നും സ്വർണവില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സർണം ഗ്രാമിന് 4190 രൂപയും പവന് 33520 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുറഞ്ഞു. 0.2 ശതമാനം ഇടിഞ്ഞ് ട്രോയ് ഔൺസിന് 1,724.03 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വിലയും ഇടിഞ്ഞിരുന്നു. യു.എസിലെ ട്രഷറി ആദായം ഉയർന്നതും ഡോളർ കരുത്താർജിക്കുന്നതുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഇന്നലെ സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4170 രൂപയും പവന് 240 രൂപ കുറഞ്ഞ് 33,360 രൂപയിലുമാണ് വെള്ളിയാഴ്ച വിൽപ്പന നടന്നത്. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 34400 രൂപയാണ് ഈ മാസത്തെ ഉയർന്ന വില. മാർച്ച് അഞ്ചിന് 33160 രൂപ എന്ന കുറഞ്ഞ വിലയും രേഖപ്പെടുത്തി.
ഓരോ സംസ്ഥാനത്തും സംസ്ഥാന നികുതികൾക്കനുസരിച്ച് സ്വര്ണ വിലയിൽ വ്യത്യാസം വരും. അതേസമയം ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വർണ നിരക്ക് കുറഞ്ഞതായാണ് റിപ്പോർട്ട്. വടക്കേ ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹോളിയോട് അനുബന്ധിച്ചാണ് വില താഴേക്ക് വീണിരിക്കുന്നത്.
അതേസമയം വെള്ളി വില ഉയർന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 64.90 രൂപയാണ് വില. 8 ഗ്രാമിന് 519.20 രൂപയും. ഒരു കിലോഗ്രാമിന് 64,900 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 64,800 രൂപയായിരുന്നു വില.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications