തിരുവനന്തപുരം: 10 ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് വില 34,600 രൂപയായി; ഗ്രാമിന് 4,325 രൂപയും. സമാനമായി വെള്ളി വിലയും ഇന്ന് കൂടി. വെള്ളി ഗ്രാമിന് 69 രൂപയാണ് ഇന്ന് നിരക്ക്. 8 ഗ്രാം വെള്ളിക്ക് നിരക്ക് 552 രൂപ. ഇന്നലെ സ്വര്‍ണം കുറിച്ച 34,400 രൂപ വിലനിലവാരം ഈ മാസം കണ്ട ഏറ്റവും കുറഞ്ഞ നിരക്കാണ്. രാജ്യാന്ത വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ ഈ ആഴ്ച്ച മുഴുവന്‍ സ്വര്‍ണവില താഴോട്ടു പോയത്.
യുഎസ് ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുന്നതും ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കുന്നു. കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സമ്പദ്ഘടന പുത്തനുണര്‍വ് കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസവും നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും കണ്ണെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച്ച കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണം വന്നെത്തിയത്. തിങ്കളാഴ്ച്ച 46,826 രൂപ രേഖപ്പെടുത്തിയ 10 ഗ്രാം സ്വര്‍ണം വെള്ളിയാഴ്ച്ച ആയപ്പോഴേക്കും 45,568 രൂപയിലേക്ക് വീണു.
വെള്ളി വിലയിലും സമാനമായ തകര്‍ച്ച കാണാം. കിലോയ്ക്ക് 69,530 രൂപ എന്ന നിലയ്ക്കാണ് തിങ്കളാഴ്ച്ച വെള്ളി വ്യാപാരം തുടങ്ങിയത്. എന്നാല്‍ വെള്ളിയാഴ്ച്ച വെള്ളിയുടെ വിലനിലവാരം 67,370 രൂപയിലേക്ക് ചുരുങ്ങി. എന്തായാലും സ്വര്‍ണത്തിന് വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കാര്യമായി ഉയര്‍ന്നിട്ടുണ്ട്. ആഭരണങ്ങള്‍ക്ക് പുറമെ നാണയങ്ങളായും തങ്കക്കട്ടികളായും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഓഗസ്റ്റിലാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് കണ്ടെത്തിയത്. എന്നാല്‍ 6 മാസംകൊണ്ട് 10 ഗ്രാമിന് 10,000 രൂപയോളം സ്വര്‍ണത്തിന് വില ഇടിഞ്ഞു. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ്ഘടനകള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അങ്ങനെയെങ്കില്‍ സ്വര്‍ണവില ഇനിയും കുറയുമെന്ന പ്രവചനം സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഉയര്‍ന്ന നേട്ടം തരുന്ന അസറ്റുകളിലേക്കായിരിക്കും ആഗോള ഫണ്ടുകള്‍ നോട്ടമുറപ്പിക്കുക.
ഇതേസമയം, നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോയില്‍ 5 മുതല്‍ 15 ശതമാനം വരെ സ്വര്ണമിരിക്കുന്നത് നല്ലതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു. എന്തായാലും സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയം ഇതാണ്. 45,600 - 45,800 വിലനിലവാരത്തില്‍ സ്വര്‍ണം വാങ്ങാം. മുന്‍കരുതലെന്ന രീതിയില്‍ 44,500 രൂപ 'സ്റ്റോപ്പ് ലോസും' നിശ്ചയിക്കുന്നതില്‍ തെറ്റില്ല.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications