കേരളത്തിലെ സ്വർണവില ഓരോ ദിവസവും കുറയുകയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവന്‍റെ വില 6,600 രൂപയോളം കുറഞ്ഞു. നിലവിൽ മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വില കുറയുന്നത് ആഭരണപ്രിയർ, വിവാഹാവശ്യത്തിന് സ്വർണം വലിയതോതിലൊക്കെ വാങ്ങാൻ ശ്രമിക്കുന്നവർ തുടങ്ങിയവർക്ക് ആശ്വാസമാണ്. എന്നാൽ നിക്ഷേപകരെ സംബന്ധിച്ച് നിരാശയാണ്.
ഇന്നത്തെ സ്വർണവില
ഇന്നലെ രണ്ട് തവണയാണ് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,430 രൂപയും പവന് 1,15,440 രൂപയുമായി. എന്നാൽ ഇന്ന് രാവിലെ വില വീണ്ടും കുറഞ്ഞു. 2040 രൂപയാണ് പവന് കുറഞ്ഞത്. അതോടെ 1,13,400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 14,175 രൂപ. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ 22 കാരറ്റ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,30,000 രൂപ നൽകേണ്ടി വരും.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11650 രൂപയാണ് ഇന്നത്തെ വില. പവന് 93200 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5850 രൂപയും പവന് 46800 രൂപയുമായി.
വില കുറയാൻ കാരണം
സാധാരണ യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില ഉയരേണ്ടതാണ്. നിക്ഷേപം നടക്കില്ലെന്ന് ബോധ്യമാകുന്ന വന്‍കിട നിക്ഷേപകരും രാജ്യങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചെയ്യുക. ആവശ്യക്കാര്‍ ഏറി വരുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില കൂടും. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞു വരികയാണ്. ഇതാണ് വിലയെ താഴേക്ക് വലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4850 ഡോളറിനും താഴെ എത്തി. നിക്ഷേപകർ ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കാണ് പരിഗണന എന്നത് സ്വര്‍ണത്തിന് ആവശ്യം കുറയ്ക്കുന്നു.

വില നിശ്ചയിക്കുന്നത് എങ്ങനെ..?
ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്. രാവിലെ ഏതാണ്ട് 9.30ഓടെ ഓരോ ദിവസത്തെയും വില പ്രഖ്യാപിക്കും.
ഇതുവരെ കുറഞ്ഞത് 13520 രൂപ
മാർച്ച് മാസം 1-ആം തീയ്യതി രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. അഞ്ചാം തീയ്യതി ആകുമ്പോഴേക്കും വില 1,19,440 രൂപയായി കുറഞ്ഞു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുന്നോട്ടുപോയ പവൻ 13-ആം തീയതി ആകുമ്പോഴേക്കും 1,17,840 രൂപയിലേക്ക് വീണു. 16-ആം തീയ്യതി 1,15,440 രൂപയിലും 17-ആം തീയ്യതി വൈകുന്നേരം 1,15,920 രൂപയിലുമാണ് കേരളത്തിൽ സ്വർണവ്യാപാരം നടന്നത്.
അഡ്വാൻസ് ബുക്ക് ചെയ്യാം എന്തായാലും സ്വർണവില മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതോടെ വരും മാസങ്ങളിൽ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർ അഡ്വാൻസ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. കാരണം നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications