ആർക്കും പിടി തരാതെ ചാഞ്ചാടി കളിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. രാവിലെ വില കുറഞ്ഞാൽ വൈകുന്നേരം വില കൂടും. എന്നാൽ പിറ്റേ ദിവസം വില കുറയും. അതുകൊണ്ടുതന്നെ വലിയ അളവിൽ ആഭരണം വാങ്ങുന്നവർ ഇപ്പോഴും സംശയത്തിലാണ്. ആഗോള സ്വർണവില ഏറിയും കുറഞ്ഞും മാറിമറയുന്നതാണ് കേരളത്തിലും വില ചാഞ്ചാടാൻ കാരണം. എന്തായാലും ഇന്നത്തെ സ്വർണവിലയും മറ്റ് കാര്യങ്ങളും നമുക്ക് പരിശോധിക്കാം.
ഇന്നത്തെ സ്വർണവില
ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 1,16,240 രൂപയായിരുന്ന വില വൈകുന്നേരത്തോടെ 1,17,040 രൂപയായി ഉയർന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ വില വീണ്ടും താഴേക്ക് വീണു. 880 രൂപ പവന് കുറഞ്ഞതോടെ ഇന്നത്തെ ഒരു പവന്റെ വില 1,16,160 രൂപയാണ്. ഗ്രാമിന് 110 രൂപ ഇടിഞ്ഞതോടെ 14,520 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.
വില കുറയാൻ കാരണം
സ്പോട്ട് ഗോൾഡ് നിരക്കിൽ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് നിരക്ക് 5,065.98 ഡോളറായി ഇടിഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂചർ നിരക്ക് 0.2 ശതമാനത്തോടെ 5,087.30 ഡോറിലെത്തി. യു.എസിലെ ജോബ് റിപ്പോർട്ട് പുറത്തുവന്നതാണ് ഇപ്പോൾ സ്വർണവില ഇടിയാനുള്ള കാരണങ്ങളിലൊന്ന്. ശക്തമായ ജോബ് റിപ്പോർട്ട് മൂലം പലിശനിരക്ക് ഫെഡറൽ റിസർവ് കുറക്കാനുള്ള സാധ്യത കുറവാണ്.

അഡ്വാൻസ് ബുക്കിംഗ്
സ്വർണവില വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തൽ ഉള്ളത് കൊണ്ടുതന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വർണം വിൽക്കുമ്പോൾ ശ്രദ്ധിക്കണം
ഒരു വ്യക്തി സ്വർണം വിൽക്കുമ്പോൾ തുക നിശ്ചയിക്കുന്നതിന് മുൻപ് ജുവലറികൾ ആദ്യം അവയുടെ പരിശുദ്ധിയും ഹാൾമാർക്കും പരിശോധിക്കാറുണ്ട്. ഹാൾമാർക്ക് ഇല്ലാത്ത സ്വർണം വിൽക്കുമ്പോൾ കുറവ് തുകയായിരിക്കും ലഭിക്കുക. പ്രാദേശിക ജുവലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നവർ അതേ കടയിൽതന്നെ തിരികെ വിൽക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കാരണം അവർ തങ്ങളുടെതന്നെ പരിശുദ്ധിയെ ചോദ്യം ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. ഹാൾമാർക്ക് ആഭരണങ്ങൾ വാങ്ങുന്നതും ബിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതും പിന്നീട് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications