സ്വര്‍ണവില വീണ്ടും താഴോട്ട്; മാര്‍ച്ചില്‍ 1,560 രൂപ ഇടിഞ്ഞു, പൊന്ന് 'ചതിക്കുമോ'?

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില താഴോട്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം ഇന്നെത്തി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ബുധനാഴ്ച്ച സ്വര്‍ണവില പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 34,440 രൂപയാണ് (മാര്‍ച്ച് ഒന്നിന്).

മാര്‍ച്ച് മാസം ഇതുവരെ പവന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 63.10 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 504.80 രൂപ.

ദേശീയ വിപണിയിൽ

ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം ദിനമാണ് സ്വര്‍ണത്തിന് ഇന്ത്യയില്‍ വില ഇടിയുന്നത്. വെള്ളിയുടെ നിരക്കിലും ഇന്ന് ഇടിവ് സംഭവിച്ചു. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,300 രൂപയാണ് വില കുറിക്കുന്നത് (ജൂണ്‍ ഫ്യൂച്ചറുകള്‍). വിലയിടിവ് 0.3 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വ്യാപാരം.

സ്വർണം, വെള്ളി നിരക്കുകൾ

വെള്ളിയുടെ കിലോ നിരക്കിലും 0.8 ശതമാനം തകര്‍ച്ച കാണാം. കിലോയ്ക്ക് 62,617 രൂപ നിരക്കില്‍ വെള്ളി വ്യാപാരം ഇന്ന് പുരോഗമിക്കുന്നു. ചൊവാഴ്ച്ച സ്വര്‍ണം 0.5 ശതമാനവും വെള്ളി 1.7 ശതമാനവും വിലയിടിവ് നേരിട്ടിരുന്നു. ആഗോള വിപണിയിലെ ചലനം കണക്കിലെടുത്താണ് ഇന്ത്യയില്‍ സ്വര്‍ണം, വെള്ളി നിരക്കുകള്‍ മാറുന്നത്. ചൈനീസ് ഫാക്ടറികളുടെ പ്രവര്‍ത്തനം സജീവമായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും രാജ്യാന്തര കമ്പോളത്തില്‍ ഇന്ന് വിലയിടിഞ്ഞിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ

ഇന്ന് സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക് 0.1 ശതമാനം കുറഞ്ഞ് 1,683.56 ഡോളറില്‍ എത്തി. കരുത്തുറ്റ ഡോളര്‍ സൂചികയും ഉയര്‍ന്ന ട്രഷറി വരുമാനവും സ്വര്‍ണത്തിന് മേലുള്ള സമ്മര്‍ദ്ദം കൂട്ടുകയാണ്. നഷ്ട സാധ്യതയില്ലാത്ത അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തിന് തിളക്കം കുറയാറ് പതിവാണ്. ചൊവാഴ്ച്ച കഴിഞ്ഞ 15 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് അമേരിക്കന്‍ ബോണ്ടുകള്‍ നേട്ടം കാഴ്ച്ചവെച്ചത് (1.776 ശതമാനം).

മറ്റു ലോഹങ്ങൾ

മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ നില ഭദ്രമാണ്. ഔണ്‍സിന് 24.01 ഡോളര്‍ എന്ന നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.5 ശതമാനം വര്‍ധിച്ച് 1,160.05 ഡോളറിലെത്തി. പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക് 0.7 ശതമാനം കൂടി 2,607.04 ഡോളറും രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യയില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. അന്ന് 10 ഗ്രാം സ്വര്‍ണം 56,200 രൂപ വില കയ്യടക്കി. എന്നാല്‍ ആഗോള സമ്പദ്ഘടനകള്‍ തിരിച്ചുവരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചു. ഇതോടെ പൊന്നിന് വിലയിടിയാനും തുടങ്ങി.

മുന്നറിയിപ്പ്

എന്തായാലും സ്വര്‍ണത്തില്‍ ദീര്‍ഘകാലം നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോഴെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നുണ്ട്. ഇതേസമയം, ഹ്രസ്വകാല നേട്ടങ്ങള്‍ മനസില്‍ക്കണ്ട് സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ നഷ്ടം നേരിടുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X