കൊച്ചി: തുടര്‍ച്ചയായി അഞ്ചാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയുമായി ബുധനാഴ്ച്ച സ്വര്‍ണവില തുടരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് സ്വര്‍ണവില മാറിയത്. അന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
മാര്‍ച്ച് മാസം ഇതുവരെ പവന് 840 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 536 രൂപ.

ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് കാണാം. രാജ്യത്തെ പ്രമുഖ ചരക്ക് വ്യപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം ഇന്ന് 44,917 വില രേഖപ്പെടുത്തി; വിലവര്‍ധനവ് 0.2 ശതമാനം. ബുധനാഴ്ച്ച വെള്ളിയുടെ കിലോ നിരക്ക് 66,950 രൂപ തൊട്ടു. ഇന്നലെ സ്വര്‍ണം 0.2 ശതമാനവും വെള്ളി 1.09 ശതമാനവും ഇടിവ് കുറിച്ചിരുന്നു.
ആഗോള വിപണിയിലും സ്വര്‍ണവില വലിയ മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെ ആഗോള നിക്ഷേപകര്‍ ജാഗ്രതയോടെയാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,730.82 ഡോളറാണ് ഇന്ന് നിരക്ക്. ഇന്നലെ രണ്ടാഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലനിലവാരത്തിലേക്ക് സ്വര്‍ണം ചുവടുവെച്ചിരുന്നു (1,740.90 ഡോളര്‍).
മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.7 ശതമാനം വീണു; 25.77 ഡോളറാണ് ഇന്ന് വെള്ളിയുടെ നിരക്കും. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 1,206 ഡോളറിലെത്തി. അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തുന്നത് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകള്‍ വാങ്ങാനാണ് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ താത്പര്യം. പലിശ ലഭിക്കില്ലെന്നത് പൊന്നിന്റെ തിളക്കം കുറയ്ക്കുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications