കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി ശനിയാഴ്ച്ച സ്വര്‍ണവില തുടരുന്നു. ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയും വില കൂടിയിരുന്നു. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് സ്വര്‍ണത്തിന് 920 രൂപയാണ് വര്‍ധിച്ചത്.
മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് 1) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമാണ് (മാര്‍ച്ച് 31). ഫെബ്രുവരിയിലും 2,640 രൂപയുടെ വിലയിടിവ് പൊന്നിന് സംഭവിച്ചിരുന്നു. വെള്ളി നിരക്കിലും ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 65 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 520 രൂപ.

രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 45,736 രൂപയെന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വിലവര്‍ധനവ് 0.22 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 1.76 ശതമാനം ഉയര്‍ന്ന് 65,159 രൂപയിലെത്തി. ഈ വാരം എംസിഎക്സില്‍ സ്വര്‍ണം 400 രൂപയോളം മുന്നേറിയിട്ടുണ്ട്. ആഗോള സമ്പദ്ഘടനകളുടെ തിരിച്ചുവരവ്, കരുത്താര്‍ജിക്കുന്ന ഡോളര്‍ സൂചിക, യുഎസ് ട്രഷറി വരുമാനം എന്നീ മൂന്നു ഘടകങ്ങളാണ് നിലവില്‍ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്ണാധിഷ്ടിഠിത ഇടിഎഫായ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) എസ്ഡിപിആര്‍ ഗോള്‍ഡ് ട്രസ്റ്റ് മാര്‍ച്ചില്‍ 5 ശതമാനത്തോളം വീഴുന്നതിന് വിപണി സാക്ഷിയായിരുന്നു. സ്വര്‍ണത്തിലുള്ള നിക്ഷേപകരുടെ താത്പര്യക്കുറവിന്റെ സൂചനയാണിത്. എന്തായാലും ഇന്ത്യയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപരികള്‍. വിവാഹക്കാലം ആരംഭിക്കാനിരിക്കുന്നതും അക്ഷയതൃതീയ ദിനം അടുത്തിരിക്കുന്നതും ഡിമാന്‍ഡിന്റെ സ്വാധീനിക്കും.
ഇതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചിച്ചാല് ഡിമാന്‍ഡ് ഇടിയുമെന്ന ആശങ്ക സ്വര്‍ണ വ്യാപാരികള്‍ക്കുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപയെന്ന റെക്കോര്‍ഡ് വില തൊട്ടതിന് ശേഷമാണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഏഴു മാസം കൊണ്ട് 10 ഗ്രാമിന് 11,000 രൂപയോളം വിലയിടിവ് സംഭവിച്ചു.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
