കൊച്ചി: ശനിയാഴ്ച്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 35,400 രൂപയും ഗ്രാമിന് 4,425 രൂപയുമാണ് ഇന്ന് വില. വെള്ളിയാഴ്ച്ച സ്വര്‍ണം പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കുറയുന്നത് വിപണി കണ്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പവന് 560 രൂപ വര്‍ധിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ വിലയിടിവ്. നേരത്തെ, ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിന് ശേഷം സ്വര്‍ണവില 1,800 രൂപയോളം കുറഞ്ഞിരുന്നു. ഫെബ്രുവരി അഞ്ചിന് 35,000 രൂപയാണ് പവന് നിരക്ക് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണം കുറിച്ച ഏറ്റവും താഴ്ന്ന വിലനിലവാരവും ഇതുതന്നെ. ശനിയാഴ്ച്ച വെള്ളി നിരക്കിലും ചെറിയ മാറ്റം സംഭവിച്ചു. വെള്ളി ഗ്രാമിന് 69.20 രൂപയാണ് ഇന്നത്തെ നിരക്ക്; ഇന്നലത്തെ നിരക്ക് 68.70 രൂപ.

രാജ്യാന്തര വിപണിയിലെ തരംഗം കണക്കിലെടുത്ത് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞത് കാണാം. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണ ഫ്യൂച്ചറുകള്‍ 661 രൂപ കുറഞ്ഞ് 46,847 രൂപയിലെത്തി (10 ഗ്രാം). ഇടിവ് 0.33 ശതമാനം. സില്‍വര്‍ ഫ്യൂച്ചറുകള്‍ 347 രൂപ കുറഞ്ഞ് കിലോയ്ക്ക് 67,894 രൂപ വിലനിലവാരവും കാഴ്ച്ചവെച്ചു. 0.88 ശതമാനം ഇടിവ്.
ആഗോള കമ്പോളത്തില്‍ ഡോളര്‍ സൂചിക ശക്തി പ്രാപിക്കുന്നതും നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും കണ്ണുതിരിക്കുന്നതും വിലയിടിയാനുള്ള കാരണങ്ങളാണ്. ഇതേസമയം, രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ഡോളര്‍ പഴയ നില കൈവരിച്ചാല്‍ സ്വര്‍ണവിലയില്‍ വലിയ തിരുത്തല്‍ സംഭവിക്കും. ആഗോള ചിത്രം പരിശോധിച്ചാല്‍ അമേരിക്കയിലെ ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകള്‍ സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കുകയാണ്. എന്തായാലും ഡോളര്‍ സൂചിക പ്രതിരോധത്തില്‍ നില്ക്കുന്നതും ട്രഷറി ബോണ്ടുകളുടെ നേട്ടം കുറഞ്ഞിരിക്കുന്നതും സ്വര്‍ണവിലയെ താങ്ങിനിര്‍ത്തുന്നുണ്ട്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,820.73 ഡോളറാണ് ശനിയാഴ്ച്ച വില. ചൊവാഴ്ച്ച കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണം കൂപ്പുകുത്തിയിരുന്നു. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം നഷ്ടത്തില്‍ 1,841.50 ഡോളറിലാണ് തുടരുന്നത്. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താലും ഇടര്‍ച്ച കാണാം. ചൈനീസ് പുതുവര്‍ഷവും സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനവും ആഗോള വിപണിയില്‍ സ്വര്‍ണ ഡിമാന്‍ഡ് ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications