തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് വില 34,720 രൂപയായി. ഗ്രാമിന് നിരക്ക് 4,340 രൂപ. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സ്വര്‍ണം പവന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഇതേസമയം, ഇന്ന് വെള്ളി നിരക്കുകളില്‍ വലിയ മാറ്റമില്ല. വെള്ളി ഗ്രാമിന് 70.20 രൂപയാണ് ഇന്ന് വില. 8 ഗ്രാം വെള്ളിക്ക് വില 561.60 രൂപ. 19 ആം തീയതിയാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരം കാഴ്ച്ചവെച്ചത്. അന്നേ ദിവസം സ്വര്‍ണവില 34,400 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വില കൂടുന്നതും കുറയുന്നതും.
രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്സിലും (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. 10 ഗ്രാം സ്വര്‍ണത്തിന് 46,448 രൂപയാണ് വ്യാഴാഴ്ച്ച എംസിഎക്സില്‍ നിരക്ക്. മറുഭാഗത്ത് വെള്ളിയുടെ കിലോ വില 452 രൂപ വര്‍ധിച്ച് 69,995 രൂപയിലെത്തി. സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിലയിടിച്ചലിന് പിന്നില്‍ ഒന്നു രണ്ടു കാരണങ്ങളുണ്ട്. മറ്റു രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക കരുത്തു പ്രാപിക്കുന്നതാണ് സ്വര്‍ണത്തിന് വില കുറയാനുള്ള ആദ്യ കാരണം.
ഡോളറും സ്വര്‍ണവും നേര് വിപരീതമാണ് ചലിക്കാറ്. അതായത് ഡോളറിന് മൂല്യം വര്‍ധിക്കുമ്പോഴെല്ലാം സ്വര്‍ണത്തിന് വില കുറയും. ഒപ്പം അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുന്നതും സ്വര്‍ണവിലയിലെ തിരുത്തലിന് വഴിതെളിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണം എന്നും അറിയപ്പെടുന്നത്. സ്വര്‍ണത്തില്‍ പണമിറക്കിയാല്‍ നഷ്ടം വരില്ലെന്ന ബോധ്യം നാളിതുവരെ നിക്ഷേപകര്‍ മുറുക്കെപ്പിടിച്ചു.
എന്നാല്‍ അടുത്തകാലത്തായി സ്വര്‍ണത്തില്‍ നിന്ന് മാറി ഓഹരി വിപണികളിലും ക്രിപ്റ്റോകറന്‍സികളിലും നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുകയാണ്. ബിറ്റ്കോയിനടക്കമുള്ള ക്രിപ്റ്റോകറന്‍സികളുടെ അമ്പരപ്പിക്കുന്ന കുതിപ്പ് നിക്ഷേപകരുടെ കണ്ണഞ്ചിപ്പിക്കുന്നു. ഈ സാഹചര്യവും പൊന്നിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. എന്തായാലും സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വീഴ്ച്ച കാര്യമാക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
സ്വര്‍ണത്തിലുള്ള നിക്ഷേപം ഉയര്‍ത്താന്‍ ഇതാണ് അനുയോജ്യമായ സാഹചര്യമെന്ന് ഇവര്‍ പറയുന്നു. നിലവില്‍ പണലഭ്യത ആധാരമാക്കിയാണ് ഓഹരി വിപണികള്‍ വലിയ മുന്നേറ്റം നടത്തുന്നത്. എന്നാല്‍ ഏറെക്കാലം ഈ അവസ്ഥ തുടരില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഓഹരി വിപണികളില്‍ തിരുത്തല്‍ സംഭവിച്ചാലുടന്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയും. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന കൂറ്റന്‍ സാമ്പത്തിക ഉത്തേജന പാക്കേജും സ്വര്‍ണവില ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുറഞ്ഞു; ഇന്ത്യയെക്കാൾ ലാഭത്തിൽ സ്വർണം വാങ്ങാം, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!



Click it and Unblock the Notifications
