കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച്ച സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 36,520 രൂപ രേഖപ്പെടുത്തി. 4,565 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് വില; വിലക്കുറവ് 10 രൂപ. ഈ മാസം ജനുവരി 16, 17, 18 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില കുറിച്ചത്. ഈ ദിവസങ്ങളില്‍ പവന് 36,400 രൂപയായിരുന്നു വില. ഇതേസമയം ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപ വരെ വില ഉയരുന്നതും വിപണി കണ്ടിരുന്നു. ഡോളര്‍ ശക്തി പ്രാപിച്ചത് മുന്‍നിര്‍ത്തി ആഭ്യന്തര വിപണിയിലും വ്യാഴാഴ്ച്ച സ്വര്‍ണത്തിന് വില കുറഞ്ഞിട്ടുണ്ട്.

എംസിഎക്സ് വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന് 48,702 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇടിവ് 0.33 ശതമാനം. വെള്ളി കിലോയ്ക്ക് 65,866 രൂപ രേഖപ്പെടുത്തുന്നു; വിലയിടിവ് 1 ശതമാനം. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിനമാണ് സ്വര്‍ണവില താഴുന്നത്. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.11 ശതമാനവും വെള്ളി 0.64 ശതമാനവും വിലയിടിയുന്നത് വിപണി കണ്ടിരുന്നു. 2020 ഓഗസ്റ്റില്‍ 56,300 രൂപ വിലനിലവാരം പുലര്‍ത്തിയ സ്വര്‍ണം അഞ്ച് മാസംകൊണ്ട് 7,500 രൂപയോളം ഇടിഞ്ഞത് കാണാം.
അമേരിക്കന്‍ ഡോളറിന്റെ വളര്‍ച്ച പ്രമാണിച്ച് ആഗോള വിപണിയിലും സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. സ്പോട് സ്വര്‍ണം 0.3 ശതമാനം ഇടിഞ്ഞ് 1,839.21 ഡോളര്‍ എന്ന ഔണ്‍സ് നിരക്കിലെത്തി. ഡോളര്‍ മേല്‍ക്കോയ്മ നേടുന്ന പശ്ചാത്തലത്തില്‍ മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്ക് ചിലവേറുകയാണ്. നിലവില്‍ ഡോളര്‍ സൂചിക 0.12 ശതമാനം ഉയര്‍ന്ന് 90.745 എന്ന നില രേഖപ്പെടുത്തുന്നുണ്ട്. സ്വര്‍ണത്തിന് സമാനമായി മറ്റു വിലയേറിയ ലോഹങ്ങളും വിലയിടിവ് ഭീഷണി നേരിടുന്നുണ്ട്.
രാജ്യാന്തര വിപണിയില്‍ വെള്ളി 0.2 ശതമാനം തകര്‍ച്ചയില്‍ 25.18 ഡോളര്‍ എന്ന ഔണ്‍സ് നിരക്കിലെത്തി. പ്ലാറ്റിനം ഔണ്‍സിന് 1,063.76 ഡോളറാണ് ഇപ്പോള്‍ വില; ഇടിവ് 0.2 ശതമാനം. സ്വര്‍ണ ഇടിഎഫിലും നിക്ഷേപകര്‍ താത്പര്യക്കുറവ് കാട്ടുന്നുണ്ട്. സ്വര്‍ണം അധിഷ്ഠിത ലോകത്തെ ഏറ്റവും വലിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ ട്രസ്റ്റ് 0.3 ശതമാനം ഇടിവോടെ 1,169.17 ടണ്ണാണ് ബുധനാഴ്ച്ച രേഖപ്പെടുത്തിയത്. ആഗോള വിപണികളില്‍ സ്വര്‍ണം ഈ മാസം 3 ശതമാനത്തിലേറെ വിലയിടിവിലാണ് തുടരുന്നത്. 2011 ജനുവരിക്ക് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് സ്വര്‍ണം ഇപ്പോള്‍ കാഴ്ച്ചവെക്കുന്നതും.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications