കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. തിങ്കളാഴ്ച്ച 36,720 രൂപയാണ് സ്വര്‍ണം പവന് വില. പുതുവര്‍ഷം സ്വര്‍ണം കുറിക്കുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. ഞായറാഴ്ച്ച 37,040 രൂപയായിരുന്നു പവന് വില. ഇന്ന് 320 രൂപ കുറഞ്ഞു. 4,590 രൂപയാണ് ഗ്രാം അടിസ്ഥാനപ്പെടുത്തിയുള്ള സ്വര്‍ണവില. നേരത്തെ, ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം പവന് വില 38,400 രൂപ വരെ രേഖപ്പെടുത്തിയിരുന്നു. ഈ ദിവസങ്ങളില്‍ ഗ്രാം വില 4,800 രൂപയാണ് തൊട്ടത്.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വ്യത്യാസമാണ് തിങ്കളാഴ്ച്ച സംഭവിച്ചത്. 10 ഗ്രാം സ്വര്‍ണത്തിന് 52,860 രൂപയാണ് ഇന്ന് വില. വെള്ളി കിലോയ്ക്ക് 63,900 രൂപ രേഖപ്പെടുത്തുന്നുണ്ട്. ഇതേസമയം, എക്സൈസ് തീരുവ, നികുതി, പണിക്കൂലി എന്നിവ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കും. കൊറോണ ഭീതി മുന്‍നിര്‍ത്തിയുള്ള സാമ്പത്തിക അനിശ്ചിതാവസ്ഥയും അമേരിക്കന്‍ ഡോളറിന് ശക്തി കുറയുന്നതും സ്വര്‍ണവിലയെ പുതിയ കാലത്ത് സ്വാധീനിക്കുന്നുണ്ട്.
പോയവര്‍ഷം മാത്രം 6,657 കോടി രൂപയാണ് സ്വര്‍ണ ഇടിഎഫുകളില്‍ (എക്സ്ചഞ്ചേ് ട്രേഡഡ് ഫണ്ടുകള്‍) നിക്ഷേപകര്‍ നിക്ഷേപിച്ചത്. 2019 -ലെ ചിത്രം നോക്കിയാല്‍ സ്വര്‍ണ ഇടിഎഫുകളില്‍ എത്തിയ പണം കേവലം 16 കോടി രൂപ മാത്രമാണ്. കൊറോണ ആശങ്ക കാരണം വന്നുഭവിക്കാവന്ന ആഗോള മാന്ദ്യവും ഓഹരി വിപണികളിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചു. സുരക്ഷിത നിക്ഷേപമെന്ന വിശേഷണം മുറുക്കെപ്പിടിക്കുന്ന സ്വര്‍ണം പോയവര്‍ഷം ഏറ്റവും നേട്ടം കാഴ്ച്ചവെച്ച അസറ്റ് ക്ലാസാണ്; 2020 -ല്‍ 14 സ്വര്‍ണാധിഷ്ഠിത ഇടിഎഫുകളിലായി 6,657 കോടി രൂപ ഒഴുകിയെത്താനുള്ള പ്രധാന കാരണവും ഇതുതന്നെ.
ഇതേസമയം, വെള്ളിയാഴ്ച്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഇടിവ് സംഭവിച്ചിരുന്നു. 3 ശതമാനം നഷ്ടത്തില്‍ 1,900 ഡോളര്‍ നിലവാരത്തിന് താഴേക്ക് സ്വര്‍ണവില ഇടറുന്നത് വിപണി കണ്ടു. അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കുറിച്ചതും ഡോളര്‍ എതിരാളികള്‍ക്ക് മുന്നില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതും സ്വര്‍ണവിലയില്‍ ദൃശ്യമായി.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
