കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ചൊവാഴ്ച്ച സ്വര്‍ണം പവന് 80 രൂപ കൂടി 36,840 രൂപ രേഖപ്പെടുത്തി. 4,605 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് വില; വിലവര്‍ധനവ് 10 രൂപ. ഈ മാസം ജനുവരി 16, 17, 18 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില കുറിച്ചത്. ഈ ദിവസങ്ങളില്‍ പവന് 36,400 രൂപയായിരുന്നു വില. ഇതേസമയം ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപ വരെ വില ഉയരുന്നതും വിപണി കണ്ടിരുന്നു.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. 10 ഗ്രാം സ്വര്‍ണത്തിന് 49,330 എന്ന നിലവാരത്തിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്; വെള്ളി കിലോയ്ക്ക് 66,700 രൂപയും രേഖപ്പെടുത്തുന്നു. എക്സൈസ് തീരുവയും സംസ്ഥാനങ്ങളുടെ നികുതിയും പണിക്കൂലിയും മുന്‍നിര്‍ത്തിയാണ് വിവിധ സംസ്ഥാനങ്ങളില്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത്.
ദില്ലിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 48,090 രൂപയാണ് വില. ചെന്നൈയില്‍ വില 46,360 രൂപയും. മുംബൈയില്‍ 48,330 രൂപയ്ക്കാണ് 10 ഗ്രാം സ്വര്‍ണം വില്‍ക്കപ്പെടുന്നത്. ചെന്നൈയില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 50,610 രൂപ വില കുറിക്കുന്നുണ്ട്.
രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തി പ്രാപിച്ചത് മുന്‍നിര്‍ത്തി സ്വര്‍ണം നേട്ടം കൊയ്തു. എന്നാല്‍ അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ വൈകുന്നത് സ്വര്‍ണവിലയെ പിന്നോട്ടു വലിക്കുന്നുണ്ട്. ഒപ്പം വെള്ളിയാഴ്ച്ച ചേരുന്ന ഫെഡറല്‍ റിസര്‍വ് യോഗവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. രാജ്യാന്തര വിപണിയില്‍ തിങ്കളാഴ്ച്ച സ്പോട് സ്വര്‍ണം 0.1 ശതമാനം നേട്ടത്തോടെ 1,854.81 ഡോളര്‍ വില രേഖപ്പെടുത്തിയത് കാണാം. ഒരുഘട്ടത്തില്‍ 0.8 ശതമാനം വരെ വിലവര്‍ധനവ് സ്വര്‍ണം പ്രകടമാക്കിയിരുന്നു.
അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഇടിവില്‍ 1,855.20 എന്ന ഔണ്‍സ് നിരക്കാണ് കാഴ്ച്ചവെച്ചത്. ഡോളര്‍ 0.2 ശതമാനം നേട്ടം കൊയ്ത സാഹചര്യത്തില്‍ മറ്റു നാണയങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തിയവര്‍ക്ക് കൂടുതല്‍ പണം മുടക്കേണ്ടതായി വന്നു.
ലോകമെങ്ങും കൊറോണ വ്യാപനം കൂടുന്നതും അമേരിക്കന്‍ സാമ്പത്തിക ഉത്തേജന പാക്കേജിലെ അനിശ്ചിതത്വവും മുന്‍നിര്‍ത്തി ചൊവാഴ്ച്ച എണ്ണവില ഇടിഞ്ഞതിനും രാജ്യാന്ത രവിപണി സാക്ഷിയായിട്ടുണ്ട്. തിങ്കളാഴ്ച്ച 1 ശതമാനത്തോളം നേട്ടം കൈവരിച്ച ബ്രെന്‍ഡ് ക്രൂഡ് ചൊവാഴ്ച്ച 15 സെന്റ് കുറഞ്ഞ് ബാരലിന് 55.73 ഡോളര്‍ വിലയാണ് രേഖപ്പെടുത്തുന്നത്. അമേരിക്കന്‍ ക്രൂഡിനും വിലയിടിവ് സംഭവിച്ചിട്ടുണ്ട്. മുന്‍ സെഷനില്‍ 1 ശതമാനം നഷ്ടം കുറിച്ച അമേരിക്കന്‍ ക്രൂഡ് എണ്ണ ചൊവാഴ്ച്ച 5 ശതമാനം ഇടിവോടെ 52.72 ഡോളര്‍ വിലനിലവാരത്തിലെത്തി.
More From GoodReturns

ഇന്നത്തെ സ്വർണവില: കേരളത്തിൽ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം ഇവിടെ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications