കേരളത്തില്‍ സ്വര്‍ണവില കൂടി. ശനിയാഴ്ച്ച സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 36,640 രൂപ രേഖപ്പെടുത്തി. 4,580 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് വില; വിലവര്‍ധനവ് 15 രൂപ. ഈ മാസം ജനുവരി 16, 17, 18 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില കുറിച്ചത്. ഈ ദിവസങ്ങളില്‍ പവന് 36,400 രൂപയായിരുന്നു വില. ഇതേസമയം ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപ വരെ വില കൂടുന്നതും വിപണി കണ്ടിരുന്നു.
ആഭ്യന്തര വിപണിയില്‍ പത്തു ഗ്രാം സ്വര്‍ണത്തിന് 48,749 രൂപയാണ് വില ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. വെള്ളി കിലോയ്ക്ക് 68,639 രൂപയും വില തൊട്ടു. ആഗോള വിപണിയിലെ ചാഞ്ചാട്ടം മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണവില 3 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ഇപ്പോള്‍ രാജ്യാന്തര വിപണി. ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട ഓരോ സംഭവവികാസവും സ്വര്‍ണനിക്ഷേപകര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ സ്പോട് സ്വര്‍ണം ഔണ്‍സിന് 1,840.91 ഡോളറാണ് വില. പറഞ്ഞുവരുമ്പോള്‍ ജനുവരിയില്‍ മാത്രം സ്വര്‍ണവിലയില്‍ 3 ശതമാനം തകര്‍ച്ച വിപണി കണ്ടുകഴിഞ്ഞു.
അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും സാമ്പത്തിക ഉത്തേജന പാക്കേജിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും സ്വര്‍ണവില ഇടിയാനുള്ള കാരണങ്ങളായി തുടരുന്നു. വ്യാഴാഴ്ച്ച 4.5 ശതമാനത്തോളം നേട്ടം കൊയ്തതിന് ശേഷമാണ് വെള്ളി നിരക്കുകള്‍ ഇപ്പോള്‍ വീണിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ 26.18 ഡോളറാണ് വെള്ളിയുടെ ഔണ്‍സ് നിരക്ക്.
ഡോളര്‍ 0.28 ശതമാനം വളര്‍ച്ച കൈവരിച്ച പശ്ചാത്തലത്തില്‍ മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്ക് ചിലവേറുന്നതാണ് ഇപ്പോഴത്തെ ചിത്രം. ജനുവരിയില്‍ മാത്രം ലോകത്തെ പ്രമുഖ ആറ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ 0.8 ശതമാനം ഉണര്‍വ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ട്രഷറി നേട്ടങ്ങള്‍ ഡോളറിന്റെ കുതിപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് കാണാം. യുഎസ് ബോണ്ടുകള്‍ വന്‍നേട്ടം കാഴ്ച്ചവെക്കുമ്പോള്‍ പലിശരഹിതമായ സ്വര്‍ണത്തിന്റെ തിളക്കം മായുകയാണ്.
വ്യാഴാഴ്ച്ച സ്വര്‍ണം അധിഷ്ഠിതമായ ലോകത്തെ ഏറ്റവും വലിയ എക്സ്ചേഞ്ച് ട്രേഡഡ് ഫ്രണ്ടായ എസ്പിഡിആര്‍ ഗോള്‍ ട്രസ്റ്റ് 0.4 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം ഡിമാന്‍ഡാണ് 2020 വര്‍ഷം സ്വര്‍ണം കണ്ടതെന്ന് ലോക സ്വര്‍ണ കൗണ്‍സില്‍ അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു.
പോയവര്‍ഷം ഇന്ത്യയിലും സ്വര്‍ണ ഡിമാന്‍ഡ് മൂന്നിലൊന്നായി കുറഞ്ഞു. കോവിഡ് ഭീതിയും ലോക്ക്ഡൗണും സ്വര്‍ണ ഡിമാന്‍ഡ് കുറയാനുള്ള കാരണങ്ങളാണ്. എന്തായാലും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടുമെന്ന പ്രതീക്ഷയിലാണ് വിപണി. മുന്‍പ് ഓഗസ്റ്റില്‍ സ്വര്‍ണവില 56,200 രൂപയെന്ന റെക്കോര്‍ഡ് വില തൊട്ടിരുന്നു.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications