ഒടുവിൽ ഒരാഴ്ചക്കു ശേഷം കേരളത്തിലെ സ്വർണ വില ഇന്ന് കുതിച്ചുയർന്നു. ഇന്ന് വീണ്ടും വില കുതിച്ചുയർന്നതോടെ ആഭരണപ്രേമികളുടെ ആവേശം ഒതുങ്ങി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ അവസാനിക്കുന്നു എന്ന വാർത്തയും ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ അകലുന്നു എന്ന വാർത്തയുമെല്ലാം സ്വർണ വില ഇടിയുന്നതിന് കാരണമായിരുന്നു. എന്നാൽ ഒടുവിൽ വീണ്ടും മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 840 രൂപയാണ് ഉയരുന്നത്. പവന് 70,000നും താഴേക്ക് ഇടിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയിലെ കണക്ക് പരിശോധിച്ചാൽ സ്വർണ വില ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞിട്ടുണ്ട്. രാജ്യാന്തര വിലയും മികച്ച കുതിപ്പിലാണുള്ളത്. ഇന്നലെ കേരളത്തിൽ വില ഇടിഞ്ഞപ്പോഴും രാജ്യാന്തര വില മെച്ചപ്പെട്ടിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ ഉയർന്ന് 9020 രൂപയായി. ഒരു പവന് 840 രൂപ ഉയർന്ന് 72,160 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9840 രൂപയും പവന് 78,720 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7380 രൂപയും പവന് 59,040 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും കുതിക്കുന്നു. ഇന്നലെ വില പോസിറ്റീവ് ഉയർച്ചയിലായിരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,326.28 ഡോളറിലെത്തി. സ്വർണ വില മാത്രമല്ല വെള്ളി വിലയും നേട്ടത്തിലാണ്. വെള്ളി നിക്ഷേപങ്ങൾക്ക് തിളക്കം കൂടുന്നുണ്ട്.

സ്വർണ വില ഒടുവിൽ കുതിക്കുന്നു
ഡോളർ ഇൻഡക്സിൽ മൂക്ക് കുത്തിയതാണ് ഇന്ന് സ്വർണ വില ഇടിയാനുള്ള പ്രധാന കാരണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ്, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത, യുഎസ്-യുകെ വ്യാപാരക്കരാർ തുടങ്ങിയ വിവിധ കാര്യങ്ങളാണ് ഡോളർ തളരാൻ കാരണമായത്. ഡോളറിൻ്റെ ശക്തി ഇല്ലാതാവുമ്പോൾ സ്വർണത്തിൻ്റെ കരുത്ത് വർദ്ധിക്കുന്നു. ഇതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന പെരുമ സ്വർണത്തിന് വീണ്ടും നൽകും. ഇത് സ്വർണ വില കുതിച്ചുയരാനുള്ള വഴിയൊരുക്കും.
ഇറാൻ- ഇസ്രായേൽ യുദ്ധ സാഹചര്യങ്ങൾ ഒഴിഞ്ഞപ്പോഴായിരുന്നു സ്വർണ വില ഇടിഞ്ഞത്. നിലവിലെ സാഹചര്യം സ്വർണ വിലക്ക് കൂടുതൽ നേട്ടം നൽകുന്നു. മാത്രമല്ല വില ഇടിഞ്ഞ ഘട്ടത്തിൽ വാങ്ങൽ താത്പര്യം വർദ്ധിച്ചതും സ്വർണ വിലക്ക് ശക്തി നൽകി.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുക. ഇപ്രകാരം കണക്കാക്കിയാൽ ഇന്ന് കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,096 രൂപ നൽകേണ്ടി വരും. അതുപോലെ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,762 രൂപയും കൊടുക്കേണ്ടി വരും. ഇന്ന് സ്വർണ വില ഉയർന്നതിനാൽ ആഭരണ വിലയും ഉയരുന്നു.
അഡ്വാൻസ് ബുക്ക് ചെയ്യുന്നോ?
ഇന്ന് സ്വർണ വില ഉയർന്നതോടെ ആഭരണം വാങ്ങുന്നവർക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും വില ഇടിയുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ ഈ ഇടിവ് അപ്രതീക്ഷിതമല്ല, ഡോളർ ഇടിഞ്ഞതും മറ്റു ചില മാറ്റങ്ങളുമാണ് സ്വർണ വിലക്ക് കരുത്തേകിയത്. ഇന്നത്തെ വിലയിൽ ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വേഗം തന്നെ അഡ്വാൻസ് ബുക്ക് ചെയ്തോളൂ. ഇന്നത്തെ വിലയിൽ തന്നെ ആഭരണം വാങ്ങാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
