കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് വില 36,000 രൂപ. ശനിയാഴ്ച്ച സ്വര്‍ണ വിലയില്‍ 360 രൂപയുടെ കുറവ് സംഭവിച്ചു. നവംബര്‍ മാസത്തില്‍ സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസത്തെ കണക്ക് പരിശോധിച്ചാല്‍ നവംബര്‍ ഒന്‍പതിനാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലനിലവാരം കാഴ്ച്ചവെച്ചതും. ഈ ദിവസം സ്വര്‍ണം പവന് വില 38,880 രൂപ തൊട്ടു. 4,500 രൂപയാണ് ഇന്ന് (ശനി) സ്വര്‍ണം ഗ്രാമിന് വില. ഇന്നലത്തെ വിലയകാട്ടെ 4,545 രൂപയും. ആഗോള വിപണിയിലെ ചാഞ്ചാട്ടം മുന്‍നിര്‍ത്തി ഇന്ത്യയില്‍ സ്വര്‍ണം, വെള്ളി നിരക്കുകള്‍ തുടര്‍ച്ചയായി ഇടിയുകയാണ്. ഈ വാരം മുഴുവന്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു.

വെള്ളിയാഴ്ച്ച എംസിഎക്സ് വിപണിയില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 0.85 ശതമാനം ഇടിവോടെ 48,106 രൂപയാണ് 10 ഗ്രാം സ്വര്‍ണം രേഖപ്പെടുത്തിയത്. വെള്ളിയുടെ കിലോ നിരക്കാകട്ടെ, 1.3 ശതമാനം കുറഞ്ഞ് 59,100 രൂപയിലുമെത്തി. പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ മൂന്നാഴ്ച്ചക്കൊണ്ട് 4,000 രൂപയോളമാണ് 10 ഗ്രാം സ്വര്‍ണത്തിന് നിരക്ക് കുറഞ്ഞത്; വെള്ളി കിലോയ്ക്ക് 6,000 രൂപയോളവും ഇടിഞ്ഞു. കൊവിഡ് വാക്സിന് വികസനം ഉടന്‍ വിജയകരമായി പൂര്‍ത്തിയാകുമെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ 'റിസ്ക് അസറ്റുകള്‍' ഇപ്പോള്‍ കുതിക്കുകയാണ്. വെള്ളിയാഴ്ച്ച ആഗോള സ്വര്‍ണവില രണ്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ 1,773 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് നിരക്ക്. കഴിഞ്ഞ അഞ്ചു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. സ്വര്‍ണത്തിന്റെ പിന്തുണ നില (സപ്പോര്‍ട്ട് ലെവല്‍) 1,800 ഡോളറാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. കൊവിഡ് വാക്സിന് പരീക്ഷണം വിജയകരമായി മുന്നേറുന്നതും ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിച്ചതും സ്വര്‍ണവില ഇടിയാനുള്ള കാരണങ്ങളാകുന്നു. ഒപ്പം രണ്ടാം സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് അമേരിക്ക വൈകാതെ പ്രഖ്യാപിക്കുമെന്ന ശുഭപ്രതീക്ഷയും ആഗോള വിപണികള്‍ക്കുണ്ട്. ഇതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.
ഇതേസമയം, കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും സമ്പ്ദഘടനകളുടെ മന്ദഗതിയിലുള്ള തിരിച്ചുവരവും നിക്ഷേപകരുടെ ആശങ്കയുണര്‍ത്തുന്നുണ്ട്. സ്വര്‍ണവില താഴുമ്പോഴും ഈ വര്‍ഷം ബുള്ള്യണിന് (കട്ടികളായും നാണയങ്ങളായും സൂക്ഷിക്കുന്ന വിലയേറിയ ലോഹങ്ങള്‍) 20 ശതമാനത്തോളം മൂല്യം വര്‍ധിച്ചെന്നതും ഇവിടെ എടുത്തുപറയണം. പലിശനിരക്കുകള്‍ വെട്ടിക്കുറക്കുകയോ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയോ ചെയ്യുന്നപക്ഷം സ്വര്ണനിരക്കുകള്ക്ക് പിന്തുണ ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications