കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച്ച സ്വര്‍ണം പവന് 35,240 രൂപയും ഗ്രാമിന് 4,405 രൂപയുമാണ് സംസ്ഥാനത്ത് നിരക്ക്. ഫെബ്രുവരി ഒന്ന് കേന്ദ്ര ബജറ്റ് ദിനത്തില്‍ 36,800 രൂപ വിലനിലവാരം രേഖപ്പെടുത്തിയ സ്വര്‍ണത്തിന് അഞ്ചു ദിവസം കൊണ്ട് 1,800 രൂപയാണ് ഇടിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച്ച 35,000 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ആഭ്യന്തര വിപണിയില്‍ തിങ്കളാഴ്ച്ച സ്വര്‍ണം, വെള്ളി നിരക്കുകള്‍ നേരിയ ഇടിവ് കുറിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര സ്ഥാപനമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.12 ശതമാനം ഇടിഞ്ഞ് 47,200 രൂപയിലെത്തി (10 ഗ്രാമിന്). കഴിഞ്ഞ ആറ് സെഷനിടെ സ്വര്‍ണത്തിന്റെ അഞ്ചാം വീഴ്ച്ചയാണ് ഇന്നത്തേത്. സില്‍വര്‍ ഫ്യൂച്ചറുകളിലും ഇടര്‍ച്ച വ്യക്തം. കിലോയ്ക്ക് 0.2 ശതമാനം ഇടിവോടെ 68,593 കിലോയില്‍ വെള്ളി നിരക്ക് എത്തിനില്‍ക്കുന്നു. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 1.2 ശതമാനവും വെള്ളി 2.8 ശതമാനവും കുതിപ്പ് കാഴ്ച്ചവെച്ചിരുന്നു. സ്വര്‍ണത്തിനും വെള്ളിക്കും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതാണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയാനുള്ള കാരണങ്ങളിലൊന്ന്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 56,200 രൂപയെന്ന റെക്കോര്‍ഡ് ഉയര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷം ഇന്ത്യയില്‍ സ്വര്‍ണവില തുടര്‍ച്ചയായി ചാഞ്ചാടുകയാണ്. രാജ്യാന്തര വിപണിയിലും ചിത്രം മറ്റൊന്നല്ല. ഡോളറിന്റെ സൂചികയുടെ ഉണര്‍വ് സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നു. ഒപ്പം യുഎസ് ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുന്നതും സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച്ച രാജ്യാന്തര കമ്പോളത്തില്‍ സ്വര്‍ണവില മാറിയിട്ടില്ല. ഓഹരി വിപണികളുടെ കുതിപ്പ് അടിസ്ഥാനപ്പെടുത്തി സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക് 1,811.80 ഡോളറായി തുടരുന്നു. 10 വര്‍ഷം കാലാവധിയുള്ള യുഎസ് ട്രഷറി ബോണ്ടുകള്‍ 1.17 ശതമാനം നേട്ടം കാഴ്ച്ചവെക്കുന്നതും സ്വര്‍ണത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 1.1 ശതമാനം കൂടി 27.12 ഡോളറും പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.7 ശതമാനം കൂടി 1,130.91 ഡോളറിലും വന്നുനില്ക്കുന്നു. 2,336.29 ഡോളറാണ് മറ്റൊരു ലോഹമായ പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക്.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ



Click it and Unblock the Notifications