സ്വര്‍ണം താഴേക്ക്; പവന് 200 രൂപ കുറഞ്ഞു — ജൂലായില്‍ പൊന്നിന് കൂടിയത് 800 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ജൂലായിലെ അവസാന ദിനം സ്വര്‍ണം പവന് 36,000 രൂപയാണ് നിരക്ക്. ശനിയാഴ്ച്ച പവന് 200 രൂപ കുറഞ്ഞു. സമാനമായി സ്വര്‍ണം ഗ്രാം വില 4,525 രൂപയില്‍ നിന്നും 4,500 രൂപയായി.

ഈ മാസം 800 രൂപയാണ് പവന് വില വര്‍ധിച്ചത്; ഗ്രാമിന് 100 രൂപയും കൂടി. ജൂലായ് ഒന്നിനാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വിലനിലവാരം കാഴ്ച്ചവെച്ചത്. ഈ ദിവസം പവന് 35,200 രൂപയായിരുന്നു വില; ഗ്രാം വില 4,400 രൂപയും. ജൂലായ് 16, 20, 30 തീയതികളില്‍ സ്വര്‍ണവില 36,200 രൂപ രേഖപ്പെടുത്തുകയുണ്ടായി; ഈ ദിവസങ്ങളില്‍ 4,525 രൂപയായിരുന്നു ഗ്രാം വില.

സ്വര്‍ണം താഴേക്ക്; പവന് 200 രൂപ കുറഞ്ഞു — ജൂലായില്‍ പൊന്നിന് കൂടിയത് 800 രൂപ

ഇന്ന് വെള്ളി വിലയിലും ചെറിയ മാറ്റമുണ്ട്. ഗ്രാമിന് 73 രൂപയാണ് ശനിയാഴ്ച്ച വെള്ളിക്ക് വില. 8 ഗ്രാം വെള്ളി 584 രൂപ വില കുറിക്കുന്നു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ അറിയാം.

  • അഹമ്മദാബാദ് - 38,208 രൂപ
  • ബാംഗ്ലൂര്‍ - 36,000 രൂപ
  • ചെന്നൈ - 36,384 രൂപ
  • ദില്ലി - 37,928 രൂപ
  • ഹൈദരാബാദ് - 36,000 രൂപ
  • ജയ്പൂര്‍ - 38,088 രൂപ
  • കൊല്‍ക്കത്ത - 40,088 രൂപ
  • ലഖ്‌നൗ - 37,928 രൂപ
  • മുംബൈ - 37,912 രൂപ
  • സൂറത്ത് - 38,208 രൂപ

ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞത് കാണാം. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 47,875 രൂപയാണ് നിരക്ക് (ഓഗസ്റ്റ് ഫ്യൂച്ചറുകള്‍). കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എംസിഎക്‌സ് സ്വര്‍ണത്തിന് 406 രൂപ ഇന്ന് കുറഞ്ഞു (0.84 ശതമാനം ഇടിവ്). വെള്ളിയുടെ കിലോ നിരക്കിലും ഇടിവ് കാണാം. കിലോയ്ക്ക് 68,124 രൂപ കുറിച്ചുകൊണ്ടാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്. 276 രൂപയുടെ മാറ്റം വെള്ളിയിലും ഇന്ന് സംഭവിച്ചു (0.4 ശതമാനം ഇടിവ്).

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില താഴുകയാണ്. വ്യാഴാഴ്ച്ച 1,832.40 ഡോളര്‍ നില കയ്യടക്കിയ സ്വര്‍ണം ശനിയാഴ്ച്ച 1,813.60 ഡോളറില്‍ തിരിച്ചെത്തി. എന്തായാലും കഴിഞ്ഞ രണ്ടു മാസത്തിനിടെയുള്ള ഏറ്റവും വലിയ നേട്ടമാണ് ഈ വാരം സ്വര്‍ണം കുറിച്ചത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഉത്തേജന നടപടികള്‍ തുടരുമെന്നതും സമീപകാലത്തേക്ക് പലിശ നിരക്ക് കൂട്ടില്ലെന്നതുമായ സൂചന സ്വര്‍ണത്തിന് മുതല്‍ക്കൂട്ടാവുകയാണ്.

ഈ വാരം ഡോളര്‍ സൂചിക ദുര്‍ബലമായതും പൊന്നിന് തുണയായി. വെള്ളിയാഴ്ച്ച കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും താഴ്ച്ചയിലേക്ക് ഡോളര്‍ എത്തിയിരുന്നു. മെയ് മാസത്തിന് ശേഷം ഡോളര്‍ കുറിക്കുന്ന ഏറ്റവും ദാരുണമായ പ്രതിവാര ചിത്രമാണ് ഇപ്പോഴത്തേത്.

എണ്ണ വിപണി

ശനിയാഴ്ച്ച എണ്ണവിലയില്‍ നേരിയ ഇടിവ് കാണാം. ബാരലിന് 75.22 ഡോളര്‍ നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡ് വില്‍പ്പന നടക്കുന്നത്. ഇതേസമയം, ഈ വാരം മികച്ച മുന്നേറ്റം നടത്താന്‍ എണ്ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അമേരിക്കയുടെ എണ്ണ ശേഖരത്തില്‍ സംഭവിച്ച കുറവും ആഗോള സമ്പദ്ഘടനയുടെ ഉണര്‍വും ഈ വാരം ക്രൂഡ് വിലയെ കാര്യമായി സ്വാധീനിച്ചു. ഡോളര്‍ സൂചികയിലെ ക്ഷീണത്തിന് പുറമെ ആഗോള തലത്തില്‍ ഓഹരി വിപണികളുടെ തിരിച്ചുവരവും എണ്ണവില ഉയരാനുള്ള കാരണങ്ങളാണ്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ പ്രതിബാരലിന് 5,521.00 രൂപയാണ് ശനിയാഴ്ച്ച നിരക്ക്. ഇന്നലത്തെ അപേക്ഷിച്ച് 74 രൂപയുടെ മാറ്റം ക്രൂഡ് വിലയില്‍ ഇന്ന് സംഭവിച്ചു (1.36 ശതമാനം നേട്ടം).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X