ഓരോ ദിവസം പിന്നിടുമ്പോഴും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് സ്വണ്ണത്തിന്റെ വില. മഞ്ഞ ലോഹത്തിന്റെ വില കേട്ടാൽ കണ്ണ് മഞ്ഞളിക്കുന്ന അവസ്ഥയാണിപ്പോൾ. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒക്ടോബർ ഒന്നാം തീയ്യതി 42,680 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ അത് കുതിച്ചുയർന്നു. ഒക്ടോബർ മാസം അവസാനിക്കാറാകുമ്പോൾ സ്വർണ്ണ വില 46000 ത്തിനോടടുക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണ വില ഉയരുന്നത് കൊണ്ടു തന്നെ ഇന്നും വില വർദ്ധിക്കുമെന്നാണ് വിലയിരുത്തിയത്. ആ വിലയിരുത്തൽ ശരിവെക്കുന്നതാണ് ഇന്നത്തെ സ്വർണ്ണ വില. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയുമായിരുന്നു. എന്നാൽ ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5,740 ൽ എത്തി. അതായത് സ്വർണ്ണം പവന് 45,920 രൂപ. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സ്വർണ്ണം, പവന് കൂടിയത് 480 രൂപ. സ്വർണ്ണ വില പവന് 46000 രൂപയിലെത്താൻ 80 രൂപയുടെ കുറവ് മാത്രം.

ഒക്ടോബർ ഒന്നാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 42,680 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില താഴോട്ട് പോയി. അഞ്ചാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന്റെ വില 41,920 രൂപയിലെത്തി. അതായത് ഒരു ഗ്രാം സ്വർണ്ണത്തിന് 5,240 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില ഉയർന്നു. 11ആം തീയ്യതിയാകുമ്പോഴേക്കും ഒരു ഗ്രാമിന്‍റെ വില 5,365 രൂപയിലെത്തി. അതായത് ഒരു പവൻ സ്വർണ്ണത്തിന് 42,920 രൂപ. എന്നാൽ ഒരു രാത്രി കഴിഞ്ഞപ്പോൾ സ്വർണ്ണ വില പവന് 43,200 രൂപയിലെത്തി. ഒറ്റ ദിവസം കൊണ്ട് കൂടിയത് 280 രൂപ. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ്ണ വില മാറിമറിഞ്ഞു. 20ആം തീയ്യതി സ്വർണ്ണം പവന് 45,120 രൂപയിലെത്തി.
ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്.
നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.


Click it and Unblock the Notifications