സ്വർണം വെറുമൊരു ലോഹം മാത്രമല്ല, അതൊരു വികാരമാണ്. ഈ കഴിഞ്ഞ ആഴ്ച സ്വർണ വിലയിൽ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. ചരിത്രത്തിലാദ്യമായി പവന് 80,000 രൂപ കടന്നതും ഈ സമയത്താണ്. തുടർച്ചയായ വിലക്കയറ്റത്തിനു ശേഷം ഇന്നലെയാണ് നേരിയ ഇടിവുണ്ടായത്. പവന് വെറും 80 രൂപയാണ് കുറഞ്ഞത്. ഇത് ഒരിക്കലും ആശ്വാസകരമായ ഇടിവൊന്നുമല്ല. അതിനാൽ എപ്പോൾ വേണമെങ്കിലും സ്വർണ വില പുത്തൻ റെക്കോർഡിലേക്ക് കുതിച്ചേക്കാം.
സ്വർണം ഗ്രാമിന് ആദ്യമായി 10,000 രൂപ കടന്നതും ഈ കഴിഞ്ഞ വാരത്തിലായിരുന്നു. ഇതെല്ലാം ആഭരണപ്രേമികളുടെ നെഞ്ചുലക്കുന്ന വാർത്തയാണ്. ഇന്നലെ സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായതോടെ പവൻ വില 81,520 രൂപയിലും ഗ്രാമിന് 10,190 രൂപയിലുമെത്തി. ഇതേ വിലയാണ് ഇന്നും തുടരുന്നത്. സാധാരണക്കാരന് സ്വര്‍ണം വെറും സ്വപ്നമായി മാറുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് തുടർന്നും കുതിക്കാനാണ് സാധ്യത കൂടുതൽ.
വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണ വില ഇനിയും കുതിക്കും. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. ഇപ്പോൾ 81,000 രൂപക്ക് മുകളിൽ എത്തിയ പവൻ വില വെറും 480 രൂപ കൂടിയാൽ 82,000 രൂപയെന്ന പുതിയ റെക്കോർഡിലേക്ക് എത്തും.

സെപ്റ്റംബർ 1 മുതൽ ഇന്ന് വരെ
സെപ്റ്റംബർ 1ന് പവന് 77,640 രൂപയായിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു. എന്നാൽ പിന്നീട് ഓരോ ദിവസവും പതിയെ സ്വർണ വില കുതിക്കുകയായിരുന്നു. ഉത്രാടത്തിന് മാത്രം നേരിയ ഇടിവുണ്ടായെങ്കിലും സെപ്റ്റംബർ 5 തിരുവോണം മുതൽ പിന്നീട് ബ്രേക്കില്ലാത്ത കുതിപ്പിലായിരുന്നു സ്വർണ വില. ഇത് സാധാരണക്കാരുടെ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തിച്ചു. തുടർച്ചയായ 6 സെഷനിലെ കുതിപ്പിനു ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പക്ഷേ നാളെ സെപ്റ്റംബർ 15ന് വീണ്ടും വില കുതിക്കും.
സെപ്റ്റംബർ 17നാണ് യുഎസിൻ്റെ പണനയ പ്രഖ്യാപനം. ഇതിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇത്തവണ പലിശ നിരക്ക് കുറക്കുമെന്ന ഫെഡ് റിസർവ് ചെയർമാൻ്റെ പ്രഖ്യാപനം സ്വർണത്തിന് ഗുണം ചെയ്തിട്ടുണ്ട്. അതിനാൽ വരാനിരിക്കുന്ന വാരം സുവർണ വാരമായിരിക്കും. സ്വർണ്ണ ലിപികളിൽ എഴുതപ്പെടുന്ന രീതിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കുതിപ്പും പ്രതീക്ഷിക്കാം.
പവൻ 1 ലക്ഷത്തിലേക്ക് എത്തുമോ?
സ്വർണം വാങ്ങുന്നവരുടെയും റിട്ടെയിൽ വിൽപ്പനക്കാരുടെയും ഏറ്റവും വലിയ ആശങ്കയാണ് സ്വർണ വിലയിലെ കുതിപ്പ്. പവൻ ഉടൻ തന്നെ 1 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് റിപ്പോർട്ടുകൾ. ഇത് വെല്ലുവിളി നിറക്കുന്ന കുതിപ്പായിരിക്കും. ഇപ്പോൾ തന്നെ ആഭരണം വാങ്ങാൻ 90,000 രൂപയോളം പവന് കരുതേണ്ടി വരും. അങ്ങനെയെങ്കിൽ പവന് 1 ലക്ഷത്തിലേക്ക് എത്തിയാൽ 1.1 ലക്ഷം രൂപയെങ്കിലും സ്വർണാഭരണം വാങ്ങാൻ കരുതേണ്ടി വരില്ലേ?.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications