കത്തിക്കയറി എങ്ങോട്ടേക്കാ? കേരളത്തിൽ സ്വർണ വില വമ്പൻ കുതിപ്പിൽ. ഇന്നലെ രാവിലെ അൽപം വില ഇടിഞ്ഞെങ്കിലും ഉച്ചക്കു ശേഷം സ്വർണം ശക്തിയാർജ്ജിച്ചു. ഇന്നും സ്ഥിതി മോശമല്ല. വില കത്തിക്കയറുമ്പോഴും കേരളത്തിൽ സ്വർണത്തിൻ്റെ ആവശ്യകത കൂടുതലാണ്. അതിനാൽ വിപണി ഇനിയും കൂടുതൽ ശക്തമാവാൻ സാധ്യതയുണ്ട്. ഇന്ന് പവന് ഒറ്റയടിക്ക് 1,400 രൂപയാണ് കൂടിയത്. ഇതോടെ വില 97,000 രൂപ കടന്നിരിക്കുന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും വലിയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഒക്ടോബർ 21നാണ് സ്വർണ വില എക്കാലത്തേയും ഉയർന്ന നിരക്കിലെത്തിയത്. അന്ന് പവന് വില 97,360 രൂപയായിരുന്നു. ഇന്ന് പവന് 97,280 രൂപയായിരിക്കുന്നു. അതായത് അടുത്ത റെക്കോർഡ് കുതിപ്പിലേക്ക് ഇനി വെറും 80 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. ഇന്ന് ഉച്ചയോടെ ശക്തമായ മുന്നേറ്റം സംഭവിച്ചാൽ തീർച്ചയായും സ്വർണ വിലയിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കും.
യുഎസ് ഫെഡ് മീറ്റിംഗിൽ പലിശ നിരക്ക് കുറച്ചതാണ് സ്വർണ വിലയിൽ കുതിപ്പിന് വഴിയൊരുക്കിയത്. മാത്രമല്ല ഡോളറിൻ്റെ മൂല്യം ഉയർന്നിട്ടും സ്വർണത്തിൻ്റെ ഡിമാൻഡ് കുറയാതിരുന്നത് സ്വർണ വിലയ്ക്ക് ആശ്വാസമായി. ഒപ്പം ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞതും കേരളത്തിൽ വില കത്തിക്കയറാൻ കാരണമായി.

ഇന്നത്തെ സ്വർണ വില അറിയാം
ഇന്ന് ഒരു ഗ്രാമിന് 175 രൂപ ഉയർന്ന് 12,160 രൂപയായി. ഒരു പവന് 1,400 രൂപ ഉയർന്ന് 97,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,21,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 191 രൂപ ഉയർന്ന് 13,266 രൂപയും, പവന് 1,528 രൂപ ഉയർന്ന് 1,06,128 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 143 രൂപ ഉയർന്ന് 9,949 രൂപയും, പവന് 1,144 രൂപ ഉയർന്ന് 79,592 രൂപയുമായി.
രാജ്യാന്തര സ്വർണ വിലയും വമ്പൻ കുതിപ്പിൽ. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,268.52 ഡോളറിലെത്തി. ശക്തമായ കുതിപ്പ് തുടർന്നാൽ ഉടൻ 4,300 ഡോളറും കടക്കും. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും. നിലവിലെ കുതിച്ചു കയറ്റത്തിൽ നിക്ഷേപകരും ഏറെ ആവേശത്തിലാണ്. എന്നാൽ തുടർച്ചയായ വിലക്കയറ്റത്തിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയാൽ സ്വർണ വിലയിൽ നേരിയ ഇടിവ് നേരിട്ടേക്കാം.
സ്വർണാഭരണ വില
ആഭരണപ്രേമികളുടെ നെഞ്ചിൽ തീ പിടിച്ച അവസ്ഥയായി. ഇന്ന് സ്വർണത്തിന് ശക്തമായ വിലക്കയറ്റമാണ്. ഇത് ആഭരണ വിലയിലും പ്രതിഫലിക്കും. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 1,05,260 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,200 രൂപയും നൽകേണ്ടി വരും. സ്വർണ വിലയിലെ ഈ മാറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications