ഇതിപ്പോ ലാഭായല്ലോ? സ്വർണ വില ഇന്ന് രണ്ടാം തവണയും താഴേക്ക് ഇടിയുന്നു. ഇന്ന് രാവിലെ പവന് 840 രൂപ കുറഞ്ഞിരുന്നു. ഉച്ചക്കു ശേഷം പവന് 880 രൂപയാണ് കുറഞ്ഞത്. അതായത് ഇന്ന് മൊത്തത്തിൽ പവന് കുറഞ്ഞത് 1,720 രൂപ. ഇത് സത്യത്തിൽ സാധാരണക്കാർക്ക് ഏറെ ആവേശം നൽകുന്നു. ഇതോടെ 22K സ്വർണം പവന് വില 90,000 രൂപയിലേക്ക് മൂക്കുകുത്തി വീണു. ഇപ്പോൾ സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ബുക്ക് ചെയ്തോളൂ.
കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വിലയിൽ അപ്രതീക്ഷിച്ച മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒരേ ദിവസം തന്നെ ഒന്നിലധികം തവണ സ്വർണ വിലയിൽ മാറ്റം സംഭവിക്കുന്നതും ഒരു ട്രെൻഡായി മാറിയിരിക്കുന്നു. ഇന്ന് വീണ്ടും വില കുറഞ്ഞതോടെ വിവാഹ പാർട്ടികൾക്കെല്ലാം ആശ്വാസമായി. 97,000 രൂപയിൽ നിന്നാണ് 90,000 രൂപയിലേക്ക് വില ഇടിഞ്ഞിരിക്കുന്നത് എന്ന അവിശ്വസനീയം തന്നെ.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 215 രൂപ കുറഞ്ഞ് 11,300 രൂപയായി. ഒരു പവന് 1,720 രൂപ കുറഞ്ഞ് 90,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,13,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,328 രൂപയും പവന് 98,624 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9246 രൂപയും പവന് 73,968 രൂപയുമാണ്.
രാജ്യാന്തര സ്വർണ വിലയും ഇടിയുന്നുണ്ട്. ഇപ്പോൾ സ്വർണ വില 4,036.99 ഡോളറിലാണുള്ളത്. ആഗോള തലത്തിലെ പ്രതിസന്ധികൾ അവസാനിക്കുന്നത് സ്വർണ വിലയെ ദുർബലമാക്കുന്നു, ഒപ്പം ഡോളർ ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു. നാളെ വിപണി ആരംഭിക്കുമ്പോൾ വീണ്ടും വില ഇടിഞ്ഞാൽ ജ്വല്ലറികളിൽ ഇനിയും തിരക്കേറും.

ഇന്നത്തെ സ്വർണാഭരണ വില
സ്വർണ വിലയിൽ ഇന്ന് രണ്ടാം തവണയും ഇടിവ്. ഈ വില നിരക്കിൽ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,820 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,265 രൂപയും കരുതേണ്ടി വരും. ഇന്നത്തെ വിലക്കുറവ് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണം വാങ്ങിക്കൂട്ടാൻ പ്ലാനുണ്ടോ?
ഡബിൾ നേട്ടം
ഇന്ന് രണ്ടാം തവണയും വില ഇടിഞ്ഞതോടെ സ്വർണം വാങ്ങുന്നവർക്ക് ആവേശം ഇരട്ടിയായി. വരും ദിവസങ്ങളിലും വില കുറയുമോ എന്ന ചിന്ത ഉയരുന്നുണ്ടെങ്കിലും ഈ വിലക്കുറവിൽ സ്വർണം വാങ്ങുന്നത് നല്ല തീരുമാനമാണ്. ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യാനും ഓപ്ഷനുണ്ട്. വിവാഹത്തിനായി പർച്ചേസ് ചെയ്യാൻ പ്ലാനുള്ളവരും ഈ വിലയിൽ തന്നെ ബുക്ക് ചെയ്തോളൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications