ആഭരണപ്രേമികളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും സ്വർണ വില മുന്നേറുന്നു. ഇത് സത്യത്തിൽ വിശ്വസിക്കാനാവുന്നില്ല. ഇന്നും ശക്തമായി കുതിച്ചുയർന്നതോടെ സ്വർണം പവന് 81,000 രൂപ ഭേദിച്ചിരിക്കുന്നു. ഇനി സ്വർണം വെറും മോഹമായി മാറും. സ്വർണ വിലയിലെ ഈ കുതിപ്പ് താങ്ങാനാവുന്നില്ല. പവന് 160 രൂപയാണ് ഇന്ന് ഉയർന്നത്. രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് സ്വർണവില എത്തിയിരിക്കുന്നത്. ഇത് തുടർച്ചയായ വിലക്കുതിപ്പിലേക്കും നയിക്കും. നിലവിലെ സാഹചര്യത്തിൽ സ്വർണ വില കുതിക്കുന്നതിനാൽ സ്വർണ നിക്ഷേപങ്ങളിൽ നിന്നും വ്യാപകമായി ലാഭം കൊയ്യാൻ സാധ്യതയുണ്ട്. അത് ചിലപ്പോൾ നേരിയ വിലക്കുറവിന് കാരണമായേക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ ഉയർന്ന് 10,130 രൂപയായി. ഒരു പവന് 160 രൂപ ഉയർന്ന് 81,040 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,01,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,051 രൂപയും പവന് 88,407.20 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8288 രൂപയും പവന് 66,304 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,641.47 ഡോളറിലെത്തി. എന്നിട്ടും കേരളത്തിലെ സ്വർണ വില കുതിക്കുന്നു. അതിനു കാരണം ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇടിഞ്ഞതാണ്. സ്വർണ വിലയിലെ കുതിപ്പ് സാധാരണക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇനി സ്വർണം വാങ്ങാൻ സാധിക്കുമോ?

സർവ്വകാല റെക്കോർഡിൽ തുടരുന്നു.
ഓരോ ദിവസവും സ്വർണ വില കുതിക്കുന്നു. ഇത് വാങ്ങൽ ഡിമാൻഡിനെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയിലാണ് സ്വർണാഭരണം വാങ്ങുന്നവർ താരതമ്യേന കൂടുതൽ. അതിനാൽ നിലവിലെ സാഹചര്യം ആശ്വാസകരമല്ല. യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന പ്രഖ്യാപനമാണ് സ്വർണ വിലയെ കൂടുതൽ ശക്തമാക്കുന്നത്. അതിനാൽ വരും ദിവസങ്ങളിലും സ്വർണത്തിൻ്റെ മൂല്യം ഉയരും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണ്ടി വരും?
സ്വർണ വില ഇന്ന് റെക്കോർഡ് കുതിപ്പിൽ തുടരുന്നു. ഇന്ന് കേരളത്തിലെ ജ്വല്ലറിയിൽ നിന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 87,690 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,000 രൂപയും കരുതേണ്ടി വരും. ഈ കുതിപ്പ് സാധാരണക്കാരെ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഒരു പവൻ ആഭരണം വാങ്ങാൻ 1 ലക്ഷം രൂപയോളം കരുതേണ്ടി വരും. ഇത് പലരേയും പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ വാങ്ങാൻ പ്രേരിപ്പിച്ചേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
