സംസ്ഥാനത്തെ റെക്കോർഡ് വിലയിൽ നിന്നും ഇന്നും സ്വർണത്തിന് നേരിയ ഇറക്കം. പവന് 65,000 കടന്നെങ്കിലും ശനിയാഴ്ചയും നേരിയ വിലക്കുറവുണ്ടായിരുന്നു. ഇന്നും പവന് 80 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിലും നേരിയ വിലക്കുറവാണ് നിലവിലെ വ്യാപാര സമയത്തിൽ പ്രകടമാവുന്നത്. എന്നാൽ ഈ വിലക്കുറവ് ഒട്ടും ആശ്വാസകരമായ വാർത്തയല്ല. രണ്ട് ദിവസം കൊണ്ട് പവന് 160 രൂപ കുറഞ്ഞിട്ടും സാധാരണക്കാരും ആഭരണപ്രേമികളും നിരാശയിലാണ്.
നിലവിലെ സ്വർണ വില വിവാഹ പാർട്ടികൾക്കും വലിയ തിരിച്ചടിയാണ് നൽകുന്നത്. വില കുറഞ്ഞിട്ടും കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോഴേക്കും വലിയ വില കൊടുക്കേണ്ടി വരും. ഇത് എല്ലാവർക്കും ഒരുപോലെ സാധ്യമാവില്ല. എന്നാൽ വെള്ളി വില കുതിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 8210 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 65,680 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 82,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8956 രൂപയും പവന് 71,648 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6718 രൂപയും പവന് 53,744 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,983.93 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റത്തെ അപേക്ഷിച്ച് നേരിയ വിലക്കുറവാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഇതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കുറയാൻ കാരണമായത്. എങ്കിലും രാജ്യാന്തര വില 3,000 ഡോളറിലേക്ക് അടുക്കുന്നുണ്ട്. അതായത് വില ഇനിയും കുത്തനെ ഉയരും.

രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടം....
രാജ്യാന്തര വിപണിയിലും ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ആഴ്ചയിൽ 3,000 ഡോളറിന് മുകളിൽ വ്യാപാരം ഉയർന്നിരുന്നു, പക്ഷേ അതിൽ നിന്നും താഴേക്ക് വീണിരുന്നു. എന്നാൽ നിലവിലെ വീഴ്ച അപ്രതീക്ഷിതമാണ്. ട്രംപിൻ്റെ ഇറക്കുമതി തീരുവ, യു.എസ് സമ്പദ് വ്യവസ്ഥ നേരിടുന്ന മാന്ദ്യം, യു.എസ് അടിസ്ഥാന പലിശയിലെ അനിശ്ചിതത്വം എന്നിവ സ്വർണത്തിന് അനുകൂല സാഹചര്യമാണ്. എന്നിട്ടും ഇന്ന് വില കുറഞ്ഞു.
സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമെടുപ്പാണ് സ്വർണ വിലയെ തളർത്തുന്നത്. ഇത് തുടർന്നാൽ വരും ദിവസങ്ങളിലും വില ഇടിയും. മാത്രമല്ല യു.എസ് അടിസ്ഥാന പലിശ നിരക്കിലെ അനിശ്ചിതത്വം മാറുകയും, റഷ്യ- യുക്രൈൻ വെടിനിർത്തൽ കരാർ സംബന്ധിച്ച് പരിഹാരം കണ്ടെത്തുകയും ചെയ്താൽ സ്വർണ വില ഇനിയും കുറയുമെന്നാണ് വിദഗ്ർ പറയുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
സ്വർണത്തിന് വില കുറഞ്ഞു. ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,086 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,932 രൂപ കൊടുക്കണം. 5% പണിക്കൂലിയാണ് ഇവിടെ കണക്കാക്കിയത്. എന്നാൽ പണിക്കൂലിയിൽ മാറ്റം വരുമ്പോൾ ഈ വിലയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
സ്വർണത്തിന് ഇന്നും നേരിയ ഇടിവ്.....
ഇന്നും കേരളത്തിൽ സ്വർണത്തിന് നേരിയ ഇടിവ്. സർവ്വകാല റെക്കോർഡിൽ നിന്നാണ് വിലക്കുറവെങ്കിലും ആശ്വാസകരമായ കുറവ് സംഭവിച്ചിട്ടില്ല. ഈ വിവാഹ സീസണിൽ 65,000 രൂപക്കു മുകളിൽ തിളങ്ങുന്ന സ്വർണ വില ആളുകളെ പേടിപ്പെടുത്തുന്നു. നിലവിലെ ട്രെൻഡ് അനുസരിച്ച് വലിയൊരു ഇടിവ് ഇനി പ്രതീക്ഷിക്കേണ്ടതില്ല. അതിനാൽ ആഭരണം വാങ്ങുന്നതിലും ഉചിതം സ്വർണത്തിൽ നിക്ഷേപിക്കുന്നതാവും. സ്വർണം എല്ലാ കാലത്തും ഒരു സുരക്ഷിത ആസ്തിയാണ്. നിരവധി നിക്ഷേപ മാർഗങ്ങൾ നിലവിലുണ്ട്. ആഭരണം വാങ്ങി സൂക്ഷിക്കുന്നതും ഒരു തരത്തിലുള്ള നിക്ഷേപമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications