ഇന്നലെ രണ്ട് തവണ കുതിച്ചുയർന്ന സ്വർണ വില ഇന്ന് വീണ്ടും ഇടിവിലേക്ക്. ആഭ്യന്തര വിപണിയിൽ സ്വർണത്തിന് കാലുറക്കുന്നില്ല. ഓരോ ദിവസവും വില കൂടിയും കുറഞ്ഞും മാറുന്നു. ഇന്ന് പവന് കുറഞ്ഞത് 400 രൂപയാണ്. വിലയിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾ ആശ്വാസമാവുന്നില്ല. മഞ്ഞ ലോഹത്തിൻ്റെ ഡിമാൻഡിലെ ചാഞ്ചാട്ടം വിപണിയിലും ഏറെ ആശങ്കയുണ്ടാക്കുന്നു.
ഇന്നലെ രാവിലെ പവന് 320 രൂപ ഉയർന്നതിനു ശേഷം ഉച്ചയോടെ വീണ്ടും പവന് 480 രൂപ വർദ്ധിച്ചിരുന്നു. ഗ്രാമിന് ഉച്ചയോടെ 60 രൂപയും വർദ്ധിച്ചു. ഇന്നലെ മാത്രം പവന് 800 രൂപയും ഗ്രാമിന് 100 രൂപയും വർദ്ധിച്ചു.
കേരളത്തിൽ സ്വർണാഭരണം വാങ്ങിക്കൂട്ടാനുള്ള സാധാരണക്കാരൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയാവുന്നതി വിലയിലെ അസ്ഥിരതയാണ്. ഇന്നത്തെ വില കുറഞ്ഞെങ്കിൽ നാളെ അത് കൂടുന്നു. അടുത്ത ദിവസം വീണ്ടും കുറയുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയായി. ഒരു പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,11,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,202 രൂപയും പവന് 97,616 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9152 രൂപയും പവന് 73,216 രൂപയുമാണ്.

രാജ്യാന്തര സ്വർണം
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,996.35 ഡോളറിലെത്തി. ഇന്നലെ രാജ്യാന്തര വില മുന്നേറ്റത്തിലായിരുന്നു. മാത്രമല്ല ഉച്ചയോടെ വില 4,015 ഡോളറിലേക്ക് ഉയർന്നിരുന്നു. ഇതായിരുന്നു ഇന്നലെ കേരളത്തിലും വില രണ്ടാം വട്ടം ഉയരാൻ കാരണമായത്. എന്നാൽ ഇന്ന് വീണ്ടും താഴേക്ക് വീഴുകയായിരുന്നു.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് വീണ്ടും സ്വർണ വിലയിൽ കനത്ത ഇടിവ്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 96,820 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,140 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ ഇടിവുണ്ടായതോടെ സ്വർണാഭരണം വാങ്ങാനുള്ള തിരക്കേറാൻ സാധ്യതയുണ്ട്. നാളെയും വില ഇടിഞ്ഞാൽ ആശ്വാസമാവും.
സ്വർണം വാങ്ങുന്നോ?
ഇന്നത്തെ വിലക്കുറവിൽ ആവേശം കൊള്ളേണ്ട. കാരണം, സമീപകാലത്തായി സ്വർണ വിലയിൽ അസ്ഥിരതയുണ്ട്. ഇതിനാൽ വില എപ്പോൾ വേണമെങ്കിലും മാറി മറിയാം. നിലവിലെ സാഹചര്യത്തിൽ സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ വില കുറയുന്ന ദിവസങ്ങളിൽ തന്നെ ജ്വല്ലറികളിലേക്ക് പോവുന്നതാണ് നല്ലത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications