കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണത്തിന് വില ഇടിയുന്നു. ഇതോടെ ആഭരണപ്രേമികളെല്ലാം ആവേശത്തിലാണ്. 73,000ലേക്ക് ഉയർന്ന സ്വർണ വിലയാണ് വീണ്ടും 71,000 വീണത്. ഇത് ആശ്വാസകരമായ വാർത്തയാണ്. ശനിയാഴ്ച കുത്തനെയുള്ള ഇടിവായിരുന്നു സംഭവിച്ചത്. ഇന്ന് പവന് 200 രൂപ ഇടിഞ്ഞു. വാങ്ങുന്നവർ വേഗം തന്നെ ജ്വല്ലറികളിലേക്ക് ഓടിക്കോളൂ..
തുടർച്ചയായ രണ്ട് ദിനങ്ങളിലായി പവന് 1400 രൂപയും ഗ്രാമിന് 175 രൂപയും ഇടിഞ്ഞിട്ടുണ്ട്. അതിനാൽ ആഭരണം വാങ്ങുന്നവർക്ക് നിലവിൽ ഇതാണ് ബെസ്റ്റ് ടൈം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ ഇടിഞ്ഞ് 8955 രൂപയായി. പവന് 200 രൂപ ഇടിഞ്ഞ് 71,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9769 രൂപയും പവന് 78,152 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7327 രൂപയും പവന് 58,616 രൂപയുമാണ്.
കേരളത്തിൽ വില ഇടിയുന്നെങ്കിലും ഇന്ന് രാജ്യാന്തര സ്വർണ വില മെച്ചപ്പെട്ടു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,312.97 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിഞ്ഞതും കേരളത്തിൽ സ്വർണ വില താഴേക്ക് വീഴാൻ കാരണമായി.

രാജ്യാന്തര വില മെച്ചപ്പെട്ടു
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ആഗോള വിപണിയിൽ നഷ്ടം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് സമവായത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. ഇരു സാമ്പത്തിക ശക്തിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചാൽ സ്വർണ വില തളരും, കുത്തനെ ഇടിയാൻ സാധ്യതയുണ്ട്.
സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ സംഭവിക്കുമ്പോൾ അതിൽ നിന്നും സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്ന മാർഗമാണ് സ്വർണ നിക്ഷേപങ്ങൾ. അതാണ് കഴിഞ്ഞ വാരം വരെ സ്വർണത്തിൻ്റെ വില നിലത്തു നിൽക്കാതിരുന്നത്. എന്നാൽ ഈ പ്രതിസന്ധികൾ, പ്രത്യേകിച്ച് താരിഫ് പ്രശ്നങ്ങൾ അകലുന്നതാണ് സ്വർണ വിലയെ ആടിയുലക്കുന്നത്.
ഒരു പക്ഷേ അപ്രതീക്ഷിതമായി യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കേന്ദ്ര ബാങ്കായ യുഎസ് ഫെഡ് കുറച്ചാൽ സ്വർണ വില കുത്തനെ ഉയരും. എന്നാൽ പണപ്പെരുപ്പ കണക്കുകൾ പരിശോധിച്ച ശേഷം മാത്രമേ പലിശ കുറക്കൂ എന്ന് ഫെഡ് റിസർവ് ചെയർമാൻ ജെറോ പവേൽ വ്യക്തമാക്കി.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,531 രൂപ നൽകേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,737 രൂപയും കൊടുക്കേണ്ടി വരും. 5 ശതമാനം എന്ന മിനിമം പണിക്കൂലിയാണ് ആഭരണ വിലയിൽ കണക്കാക്കിയത്. എന്നാൽ ചില ആഭരണങ്ങൾക്ക് അതിൽ കൂടുതൽ പണിക്കൂലി ഈടാക്കാറുണ്ട്.
കുതിച്ച ശേഷം കിതക്കുന്നു, സ്വർണം വാങ്ങുന്നോ?
ഇന്ന് സ്വർണ വില ഇടിഞ്ഞതോടെ വാങ്ങുന്നവർക്ക് ആവേശമാണ്. തുടർച്ചയായ രണ്ടാം ദിനമാണ് കേരളത്തിൽ വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ഇതിനു കാരണം. സ്വർണത്തിൽ നിക്ഷേപിക്കാനും പ്ലാനുണ്ടോ? സ്വർണ വില ഇന്ന് കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ കുതിക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷം വില കുത്തനെ ഉയർന്നാൽ വാങ്ങുന്നവർ വിയർക്കും. ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications