ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിൽ നിന്നും ഇന്ന് സ്വർണ വില വീണു. ഇന്ന് നേരിയ ഇറക്കമാണ് സ്വർണ വിലയിൽ കാണാൻ സാധിക്കുന്നത്. ശക്തമായി കുതിച്ചു കയറിയ ശേഷമാണ് ഇന്ന് വിലയിലെ ഈ മാറ്റം. കേരളത്തിൽ തുടർച്ചയായ 6 ദിവസത്തോളം സ്വർണം കുതിപ്പിലായിരുന്നു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. വില കുറഞ്ഞെങ്കിലും ആശ്വാസകരമായ വിലയിടിവൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും പവൻ വില 75,000ൽ തന്നെ തുടരുന്നു.
കേരളത്തിൽ കർക്കിടക മാസത്തിനു ശേഷം ഉത്സവ കാലമായ ചിങ്ങം എത്താറായി. ഈ സമയത്ത് സാധാരണയായി സ്വർണം വാങ്ങിക്കൂട്ടുന്നവർ വളരെ കൂടുതലാണ്. എന്നാൽ നിലവിലെ സ്വർണ വില സാധാരണക്കാരായ ആളുകൾ എങ്ങനെ താങ്ങും? ഇന്ന് വില കുറഞ്ഞിട്ടുണ്ടെങ്കിലും സാധാരണക്കാരന് ആശ്വാസകരമായ ഇടിവല്ല സംഭവിച്ചിരിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 9445 രൂപയായി. ഒരു പവന് 200 രൂപ കുറഞ്ഞ് 75,560 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 94,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,304 രൂപയും പവന് 82,432 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7728 രൂപയും പവന് 61,824 രൂപയുമാണ്.
രാജ്യാന്തര വില നേട്ടത്തിൽ തന്നെയാണ്, പക്ഷേ കാര്യമായ കുതിപ്പ് സംഭവിച്ചിട്ടില്ല. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,398.17 ഡോളറിലെത്തി.

സ്വർണ വില ഇടിയാൻ കാരണം
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് കനത്ത തീരുവ ഈടാക്കാൻ യുഎസ് തീരുമാനിക്കുന്നു എന്ന ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇത് സ്വർണ വില കുതിച്ചുയരാൻ കാരണമായി. പക്ഷേ നിലവിൽ യുഎസിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഈടാക്കില്ലെന്ന് തീരുമാനിച്ചു. ഇതോടെ ഇന്ന് സ്വർണത്തിന് കുതിപ്പിന് അൽപം വേഗത കുറഞ്ഞു. അതോടെ കേരളത്തിലും വില ഇടിയാനും കാരണമായി.
നിലവിൽ ആഗോള തലത്തിൽ താരിഫ് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. ഇത് സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമാക്കാൻ വഴിയൊരുക്കും. പൊതുവേ പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് നിക്ഷേപകർ കണക്കാക്കുന്നത്. അതിനാൽ സാമൂഹിക, സാമ്പത്തിക സാമ്പത്തിക സാഹചര്യങ്ങൾ മോശമായാൽ വീണ്ടും സ്വർണ വില കുതിച്ചേക്കാം.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവയാണ് സ്വർണാഭരണ വിലയിൽ ചേർക്കുന്നത്. അങ്ങനെയെങ്കിൽ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,760 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,260 രൂപയും കരുതേണ്ടി വരും. പണിക്കൂലി മിനിമം 5 ശതമാനം മാത്രമാണ് ഇവിടെ കണക്കാക്കിയത്. എന്നാൽ അതിലും ഉയർന്ന പണിക്കൂലിയുള്ള ആഭരണം വാങ്ങുമ്പോൾ ഇതിലും വില കണക്കാക്കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
