ഇന്ന് വീണ്ടും സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് ഇന്നത്തെ വിലക്കുറവിന് കാരണമായത്. ഇന്നലെ രാജ്യാന്തര വിപണി തുടക്കത്തിൽ ഉയർന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. പിന്നീട് വില താഴേക്ക് വീഴാൻ തുടങ്ങി. ഇന്ന് കുറഞ്ഞ നിരക്കിലാണ് വിപണി ആരംഭിച്ചത്. അത് ഇന്ത്യയിലും അലയടിച്ചു. ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 600 രൂപയാണ് ഇടിഞ്ഞത്. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ഇത് അനുകൂല സാഹചര്യമാണ്.
ഇന്ന് വില ഇടിഞ്ഞതോടെ വീണ്ടും 63,000ലേക്ക് സ്വർണം വീണു. സ്വർണ വിലയിൽ ഈ കയറ്റിറക്കങ്ങൾ അപ്രതീക്ഷിതമാണ്. എങ്കിലും ഇന്നലെ രാജ്യാന്തര വിപണിയിൽ വില ഉയർന്നപ്പോഴും ആഭ്യന്തര വിപണിയിൽ വില താഴേക്ക് ഇടിഞ്ഞിരുന്നു. ഇന്ന് ആഭരണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വില നിരക്ക് അറിയണ്ടേ...?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 7990 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 63,920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8716 രൂപയും പവന് 69,728 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6538 രൂപയും പവന് 52,304 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,905.66 ഡോളറിലാണ്. ഇന്നലെയുണ്ടായിരുന്ന പ്രകടനം താരതമ്യപ്പെടുത്തുമ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു. ട്രംപിൻ്റെ ഇറക്കുമതി താരിഫ് നയങ്ങൾ നാടെങ്ങും അലയടിക്കുന്നു. ഇത് സ്വർണത്തിന് അനുകൂലമാണ്. എന്നാൽ ഇന്ന് രാജ്യാന്തര വിപണിയിലും നേരിയ തകർച്ചയുണ്ട്. നിലവിലെ വില മെച്ചപ്പെടുമോ എന്നത് വ്യക്തമല്ല. ഇന്നലെ ഡോളർ ഇൻഡക്സിൽ തളർന്നതായിരുന്നു വില കുതിക്കാൻ കാരണമായത്.

ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,182 രൂപ വേണം. ഒരു ഗ്രാം ആഭരണം വാങ്ങുവാൻ ഇന്നത്തെ വിപണി വില പ്രകാരം ഏകദേശം 8,690 രൂപ കൊടുക്കണം.
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജികൾ ഈടാക്കുമ്പോഴാണ് ഈ വില ലഭിക്കുന്നത്. സ്വർണത്തിൻ്റെ വിലയേക്കാൾ ആഭരണത്തിന് വില ഉയരാൻ കാരണവും ഈ അധിക ചാർജുകളാണ്.
എന്നാൽ പണിക്കൂലിയിൽ മാറ്റം വരുമ്പോൾ ഈ വിലയിലും വ്യത്യാസം വരും. അതായത് 5 മുതൽ 30 ശതമാനം വരെ പണിക്കൂലി ഈടാക്കും. 5ൽ കൂടുതൽ ഈടാക്കുമ്പോൾ ഈ കണക്കാക്കിയ വിലയിലും ഉയരും.
സ്വർണത്തിന് വില കുറഞ്ഞു, അഡ്വാൻസ് ബുക്ക് ചെയ്യുന്നോ?
തുടർച്ചയായ രണ്ടാം ദിവസവും ഇന്ന് സ്വർണ വില ഇടിഞ്ഞു. സാധാരണക്കാരും ആഭരണപ്രേമികളും ഏറെ സന്തോഷത്തിൽ. ആഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്തോളൂ. വിവാഹ പാർട്ടികൾക്കും ഈ വിലക്കുറവ് ആശ്വാസകരമാവും...
ആഭരണം വാങ്ങുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. ധരിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒരു മികച്ച നിക്ഷേപ ഓപ്ഷനായും സ്വർണാഭരണം വാങ്ങിക്കൂട്ടാം. ഇന്ന് വില കുറഞ്ഞതിനാൽ ഇതാണ് ഉചിതമായ സമയം. സ്വർണ നിക്ഷേപങ്ങളിലും നിക്ഷേപം ആരംഭിക്കുന്നത് നല്ലതാണ്. സ്വർണ ഇ.ടി.എഫുകളിൽ നിക്ഷേപിച്ചാലും ആകർഷകമായ ലാഭം ഉറപ്പാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications