ഈ സ്വാതന്ത്ര്യദിനത്തിൽ സ്വർണ വില താഴേക്ക് ഇടിയുന്നു. ഇന്നലെ അനക്കമില്ലാതിരുന്ന വില ഇന്ന് താഴേക്ക് വീഴുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇത് വീണ്ടും ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നു. നിലവിലെ വിലക്കുറവ് ആശ്വാസം നൽകുന്നുണ്ടെങ്കിലും ആഗോള സ്വർണ വിലയിൽ കുതിപ്പുണ്ടായാൽ കേരളത്തിലും അപ്രതീക്ഷ വർദ്ധനവുണ്ടാവും.
ചിങ്ങ മാസത്തിൽ കേരളത്തിലെ വിവാഹ സീസൺ വീണ്ടും സജീവമാവുന്നു. അതിനാൽ തന്നെ ഈ വിലക്കുറവ സമയത്ത് വിവാഹപാർട്ടികൾ വേഗം ജ്വല്ലറികളിലേക്ക് വിട്ടോളൂ.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 74,240 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,124 രൂപയും പവന് 80,992 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7593 രൂപയും പവന് 60,744 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്നും തകരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,343.42 ഡോളറിലെത്തി. രാജ്യാന്തര വിലയുടെ ചുവടു പിടിച്ചാണ് കേരളത്തിലും സ്വർണ വില ഇടിയുന്നത്.

സ്വർണ വില നേട്ടത്തിലേക്ക് കുതിക്കുമോ?
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടി അലാസ്കയില്‍ ഇന്ന് നടക്കുന്ന റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുട്ടിനുമായുള്ള ചർച്ച സമാധാനത്തിലെത്തുമോ? എന്നാൽ 25% ഈ ചർച്ച പരാജയപ്പെടാനാണ് സാധ്യതയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുന്നു. ഒരുപക്ഷേ ട്രംപ് പറഞ്ഞതുപോലെ ചർച്ച പൊളിഞ്ഞാൽ സ്വർണ വില കത്തിക്കയറാനുള്ള സാധ്യത കൂടുതലാണ്.
മാത്രമല്ല ട്രംപിൻ്റെ ആവശ്യപ്രകാരം ഇത്തവണ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ അതും സ്വർണ വില കുതിച്ചുയരാൻ കാരണമാവും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നും സ്വർണ വില കുറയുന്നുണ്ട്. പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില തീരുമാനിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,300 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,080 രൂപയും കരുതേണ്ടി വരും. നിലവിൽ സ്വർണ വില ഇടിയുന്നത് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഒരു കനത്ത വിലക്കയറ്റം ഉടൻ പ്രതീക്ഷിക്കാം.
ജ്വല്ലറിയിലേക്ക് വിട്ടോളൂ...
ഇന്നത്തെ വിലക്കുറവ് ആഭരണപ്രിയർക്ക് സ്വർണം വാങ്ങാനുള്ള ആവേശം നൽകുന്നു. ഓരോ വിലക്കുറവിലും സ്വർണം വാങ്ങിക്കൂട്ടുന്നതാണ് നല്ലത്. വിദഗ്ദരുടെ അഭിപ്രായത്തിൽ സ്വർണ വില 1 ലക്ഷം എന്ന മാജിക് നമ്പറിലേക്ക് എത്താൻ വലിയ ദൂരമില്ലെന്നാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
