കേരളത്തിൽ ഇന്നും സ്വർണ വില താഴേക്ക് വീഴുന്നു. തുടർച്ചയായ രണ്ടാം ദിനവും വില ഇടിഞ്ഞതോടെ നേരിയ ആശ്വാസമുണ്ട്. പവൻ വില 76,000ലേക്ക് കുതിച്ചെങ്കിലും വീണ്ടും 75,000ൽ തന്നെ എത്തിയിരിക്കുന്നു. എങ്കിലും സാധാരണക്കാർക്ക് ഈ വില ആശ്വാസകരമാവുന്നില്ല. സ്വർണം വാങ്ങാനായി ആളുകൾ ഓരോ ദിവസവും വില കുറയുന്നതും കാത്തിരിക്കുന്നു. പക്ഷേ നിലവിലെ ട്രെൻഡ് അനുസരിച്ച് വില 70,000നു താഴേക്ക് വീഴുന്നില്ല.
ഇന്ന് പവന് 560 രൂപയാണ് ഇടിഞ്ഞത്. ചിങ്ങ മാസം എത്താറായതോടെ സ്വർണം വാങ്ങാനുള്ള താത്പര്യം മലയാളികൾക്ക് വർദ്ധിക്കും. 22 കാരറ്റ് ആഭരണം ഇത്രയും വില കൊടുത്ത് വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് 9 കാരറ്റിൻ്റെ ആഭരണങ്ങൾ വാങ്ങി ധരിക്കാം. പരിശുദ്ധി കുറഞ്ഞതും കനം കുറഞ്ഞതുമായ ഇത്തരം ആഭരണങ്ങൾ നിങ്ങളുടെ സ്വർണ മോഹങ്ങൾ പൂവണിയിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 9375 രൂപയായി. ഒരു പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,228 രൂപയും പവന് 81,824 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7671 രൂപയും പവന് 61,368 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും ഇടിയുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,377.48 ഡോളറിലെത്തി. വെള്ളി വിലയും കുത്തനെ താഴേക്ക് കൂപ്പുകുത്തുന്നു.

സ്വർണ വില ഇനിയും ഇടിയുമോ?
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫിൽ നിന്നും സ്വർണത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെയാണ് ഇന്നും സ്വർണ വില ഇടിയുന്നത്. രാജ്യാന്തര വിപണിയുടെ തളർച്ച ഇനിയും തുടരുമോ? യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ഈയാഴ്ച നടക്കും. റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തും. ഈ സാഹചര്യത്തിലാണ് ഇന്നും സ്വർണ വില ഇടിയുന്നത്.
ട്രംപിൻ്റ ആവശ്യങ്ങൾ പുട്ടിൻ അംഗീകരിച്ച് ഇതൊരു സമാധാന ചർച്ചയിലേക്ക് എത്തിയാൽ സ്വർണ വില ഇനിയും താഴേക്കും ഇടിയും. എന്നാൽ ഈ ചർച്ച പരാജയപ്പെട്ടാൽ സ്വർണം വീണ്ടും കുത്തനെ ഉയരും. എന്നാൽ മറുവശത്ത് നാളെ വരാനിരിക്കുന്ന യുഎസിൻ്റെ പണപ്പെരുപ്പ കണക്ക് നിർണ്ണായകമാവും. പണപ്പെരുപ്പം കുറഞ്ഞാൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയും. ഇതോടെ സ്വർണ വില ശക്തമായി കുതിക്കാൻ തുടങ്ങും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നും സ്വർണ വില താഴേക്ക് ഇടിയുന്നു. ഇന്ന് വില കുറഞ്ഞതോടെ സ്വർണം വാങ്ങാൻ ആഭരണപ്രേമികൾക്ക് ആവേശം വർദ്ധിക്കുന്നു. ഇവിടെ മിനിമം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,150 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,180 രൂപയും കരുതേണ്ടി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications