ഞാൻ പോകുന്നു, ബൈ ദി ബൈ! കേരളത്തിൽ ആഭരണപ്രേമികൾക്ക് ആശ്വാസ വാർത്ത. ട്രെൻഡ് വിട്ട് സ്വർണ വില ഇന്നും താഴേക്ക് തന്നെ വീഴുന്നു. തുടർച്ചയായ വിലക്കുറവ് സ്വർണാഭരണം വാങ്ങാനുള്ള ആവേശം വർദ്ധിപ്പിക്കുന്നു. കേരളത്തിൽ വിവാഹ പാർട്ടികൾക്ക് സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം. ഇന്ന് പവന് കുറഞ്ഞത് 1,280 രൂപയാണ്. ഇതോടെ വില 90,000 രൂപയിലേക്ക് ഇടിഞ്ഞു.
സ്വർണ വിലയിൽ അപ്രതീക്ഷിതമായ ഇടിവ് ആശ്വാസമാണെങ്കിലും ഇത് വിൽപ്പന ഡിമാൻഡ് വർദ്ധിപ്പിക്കും. ഇത്തരത്തിൽ വിൽപ്പന വർദ്ധിച്ചാൽ സ്വാഭാവികമായും സ്വർണ വില ഉയരാനും കാരണമായേക്കും. എന്നാൽ സാധാരണയായി യുഎസ് ഡോളറിലാണ് സ്വർണത്തിൻ്റെ വിപണി വില കണക്കാക്കുന്നത് എന്നതിനാൽ യുഎസിലെ മാറ്റങ്ങളാണ് പൊതുവേ കേരളത്തിലെ സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്.
ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതും നല്ലതായിരിക്കും. ഇത് അടുത്ത വിലക്കയറ്റത്തിനു മുന്നേ കുറഞ്ഞ വിലയിൽ ആഭരണം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കും. ആഭരണം വാങ്ങുന്നതിനു മുന്നേ ഇന്നത്തെ സ്വർണ വില അറിഞ്ഞിരിക്കാം;
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 രൂപയായി. ഒരു പവന് 1,280 രൂപ കുറഞ്ഞ് 90,680 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,13,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 174 രൂപ കുറഞ്ഞ് 12,366 രൂപയും, പവന് 1,392 രൂപ കുറഞ്ഞ് 98,928 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 131 രൂപ കുറഞ്ഞ് 9,274 രൂപയും, പവന് 1,048 രൂപ കുറഞ്ഞ് 74,192 രൂപയുമായി.
രാജ്യാന്തര സ്വർണ വിലയിൽ ഇന്നും വമ്പൻ ക്ഷീണം. വില കുത്തനെ ഇടിയുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,010.77 ഡോളറിലെത്തി. ഇനിയും ഇടിഞ്ഞാൽ 4,000 ഡോളറിനും താഴേക്ക് വീഴും. ഇത് കേരളത്തിലും കനത്ത വിലക്കുറവിന് കാരണമാവും.

സ്വർണാഭരണ വില അറിയാം
ഇന്നും കേരളത്തിൽ സ്വർണത്തിന് വമ്പൻ ഇടിവ്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 98,120 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,310 രൂപയുമായിരിക്കും. സ്വർണ വിലയിൽ കനത്ത ഇടിവുണ്ടായതോടെ ആഭരണപ്രേമികൾക്ക് ആശ്വാസം.
ഇന്നലെ കുതിച്ചു, ഇന്ന് താഴേക്ക്
ഇന്നലെ രാവിലെ നേരിയ വിലക്കുറവായിരുന്നെങ്കിലും , ഉച്ചയോടെ സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. അതായത് പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വർദ്ധിച്ചു. ഇത് വീണ്ടും ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ വിപണി തുറന്നപ്പോൾ സ്വർണ വിലയിൽ ശക്തമായ ഇടിവുണ്ടായി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications