അങ്ങനെ വീണ്ടും സ്വർണം താഴേക്ക് വീഴുന്നു. ഇന്നലെ ശക്തമായ കുതിപ്പോടെ ഉയർന്നെങ്കിലും ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 320 രൂപയാണ് ഇന്ന് ഇടിഞ്ഞത്. സ്വർണ വില താഴ്ന്നതിനാൽ ആഭരണപ്രേമികൾക്ക് അൽപം ആശ്വസിക്കാം. യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇത്തവണയും യുഎസ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടർന്നു. ഇതാണ് പ്രധാനമായും സ്വർണ വില ഇടിയാൻ കാരണമായത്.
സ്വർണത്തിൻ്റെ വില കുറയുന്നതും കാത്തിരിക്കുന്ന നിരവധി ആളുകളുണ്ട്. കേരളത്തിൽ നിലവിൽ വിവാഹ സീസൺ അല്ലെങ്കിൽ പോലും സ്വർണം എന്നും മലയാളികൾക്ക് പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ഇന്ന് വില കുറഞ്ഞെങ്കിലും ഒരു ശക്തമായി ഇടിവിനായി കാത്തിരിക്കുകയാണ് പലരും. ഇന്നലെ ദീർഘ നാളത്തെ ഇടിവിനു ശേഷമായിരുന്നു സ്വർണ വില മുന്നേറിയത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 9170 രൂപയായി. ഒരു പവന് 320 രൂപ കുറഞ്ഞ് 73,360 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,003 രൂപയും ഒരു പവന് 80,024 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7503 രൂപയും ഒരു പവന് 60,024 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും ഇന്ന് ഇടിയുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,296.03 ഡോളറിലെത്തി. സ്വർണം മാത്രമല്ല ഇന്ന് വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്.

സ്വർണ വില മൂക്ക്കുത്തി വീഴുന്നു
ആഗോള തലത്തിലെ പ്രതിസന്ധികളും മാറ്റങ്ങളും ചർച്ചകളുമെല്ലാം സ്വർണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇന്ന് സ്വർണ വില ഇടിയാൻ കാരണവും ഈ മാറ്റങ്ങൾ തന്നെയാണ്. ഇന്നലെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ ശക്തമായ താരിഫ് പോര് ഉയർത്തി. ഇന്ത്യക്കുമേൽ 25% താരിഫാണ് ട്രംപ് ചുമത്തിയത്. ഇതിനു പിന്നാലെയാണ് ഇന്ന് സ്വർണ വില താഴേക്ക് വീണതും.
എന്നാൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കാതെ ഇത്തവണയും മാറ്റമില്ലാതെ തുടർന്നതാണ് സ്വർണ വില പെട്ടെന്ന് തന്നെ ഇടിയാൻ കാരണമായത്. എല്ലാവരും ഇത്തവണ പലിശ നിരക്ക് കുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫെഡറൽ റിസവ് ചെയർമാൻ ജെറോം പവൽ ട്രംപിൻ്റെ താത്പര്യത്തിന് വഴങ്ങിയില്ല.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,390 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,970 രൂപയും കരുതേണ്ടി വരും. സാധാരണയായി 5 ശതമാനം എന്ന മിനിമം പണിക്കൂലിയിലാണ് ആഭരണങ്ങൾ വിൽക്കുന്നത്. സ്വർണത്തിൻ്റെ വില കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ആഭരണ വിലയിൽ വലിയ മാറ്റം സംഭവിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications