ഇന്നും സ്വർണത്തിന് തളർച്ചയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിനൊടുവിൽ ഇന്ന് കേരളത്തിൽ നേരിയ വിലക്കുറവാണ് സംഭവിച്ചത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. വിവാഹ പാർട്ടികൾക്കും, ആഭരണപ്രേമികൾക്കും ഇന്ന് അൽപം ആശ്വസിക്കാം. എന്നാൽ രാജ്യാന്തര വിപണിയിലെ വില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. അക്ഷയ തൃതീയ ആഘോഷം മുന്നിൽ നിൽക്കേ വരും ദിവസങ്ങളിൽ സ്വർണത്തിന് വില കുതിക്കുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 9005 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 72,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9824 രൂപയും പവന് 78,592 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7368 രൂപയും പവന് 58,944 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,327.26 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ വില ഇടിഞ്ഞിരുന്നെങ്കിലും ഇന്ന് അൽപം മെച്ചപ്പെട്ടിട്ടുണ്ട്. അതിനാൽ ആഭ്യന്തര സ്വർണ വില നാളെ ഉയരുമോ?

സ്വർണ വില ഇടിഞ്ഞു...
യുഎസ്-ചൈന വ്യാപാര യുദ്ധത്തിൻ്റെ ആക്കം കുറഞ്ഞതാണ് ഇന്നും ഇന്ത്യയിൽ സ്വർണ വില ഇടിയാൻ കാരണമായത്. എന്നാൽ ഇന്നലെ രാജ്യാന്തര വില കുതിച്ചുയർന്നെങ്കിലും ഇന്ന് സ്പോട്ട് സ്വർണ വില ഏകദേശം 40 ഡോളർ ഉയർന്നിട്ടുണ്ട്. ഇന്നലെ വില വമ്പൻ ഇടിവ് രേഖപ്പെടുത്തിയതോടെ ആളുകൾ വ്യാപകമായി സ്വർണം വാങ്ങാൻ തുടങ്ങി. അതാണ് ആഭ്യന്തര വിപണിയിൽ നേരിയ ഇടിവ് മാത്രം സംഭവിച്ചത്. അല്ലായിരുന്നെങ്കിൽ ഇന്നലെ ഇടിഞ്ഞതിലും വലിയ തകർച്ച ഇന്ന് സംഭവിച്ചേനെ.
മാത്രമല്ല ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിഞ്ഞതും ഇന്ന് സ്വർണം വമ്പൻ തകർച്ചയിലേക്ക് വീഴാതെ നേരിയ ഇടിവിൽ രക്ഷപ്പെട്ടു. താരിഫ് പ്രതിസന്ധികൾ ഉയർന്നപ്പോൾ നിക്ഷേപകരെല്ലാം ഓഹരി നിക്ഷേപങ്ങളിൽ നിന്നും പിൻവാങ്ങുകയും സ്വർണ നിക്ഷേപങ്ങളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ഈ പ്രതിസന്ധികൾക്ക് അയവുണ്ടായപ്പോൾ നിക്ഷേപകർ വീണ്ടും ഓഹരി വിപണികളിലേക്ക് ചുവട് മാറ്റി. അതും സ്വർണ വിലയ്ക്ക് വലിയ ക്ഷീണം തീർത്തു. താരിഫ് പ്രശ്നങ്ങൾക്ക് കുറവ് സംഭവിച്ചപ്പോൾ യുഎസിൽ സാമ്പത്തികമാന്ദ്യ സാധ്യതയും കുറയുന്നു.
സ്വർണത്തിൻ്റെ വാങ്ങൽ വില എത്ര?
ഇന്ന് 5% മിനിമം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,964 രൂപ നൽകേണം. എന്നാൽ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,792 രൂപ കൊടുക്കേണ്ടി വരും. ഇന്നും വില കുറഞ്ഞെങ്കിലും ആഭരണ വില പവന് 77,000 രൂപക്ക് മുകളിൽ നൽകേണ്ടി വരുന്നു. ഇത് സാധാരണക്കാർക്ക് സാധ്യമാകണമെന്നില്ല.
സ്വർണം വാങ്ങുന്നുണ്ടോ?
ഇന്നും സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. ഇത് ശുഭ സൂചനയാണ്. ഇന്നലെ വില ഇടിഞ്ഞപ്പോഴേ ജ്വല്ലറികളിൽ സ്വർണം വാങ്ങുന്നവരുടെ തിരക്ക് വർദ്ധിച്ചിരുന്നു. ഇന്നും നല്ല തിരക്ക് അനുഭവപ്പെടും. ഇത് വിവാഹ സീസണായതിനാൽ കല്യാണ സെറ്റുകൾക്കായിട്ട് ആളുകളുടെ തിക്കും തിരക്കും അനുഭവപ്പെട്ടേക്കാം. നിങ്ങളും വിവാഹത്തിന് ഒരുങ്ങുകയാണോ? എങ്കിൽ വേഗം തന്നെ ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്തോളൂ.. ഈ വിലക്കുറവിൽ ചാഞ്ചാട്ടം വന്നേക്കാം. അടുത്ത കുതിപ്പിനു മുന്നേ വേഗം ആഭരണങ്ങൾ ബുക്ക് ചെയ്തോളൂ...
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications