ശിവരാത്രി കഴിഞ്ഞിട്ടും സ്വർണ വില ഉയർന്നില്ല. ഇന്നും വില ഇടിഞ്ഞു. സത്യത്തിൽ വിശ്വസിക്കാനാവാത്ത വിലയിടിവാണ് ഇന്നും. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് ഇന്ന് വില താഴേക്ക് വീണത്. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ആശ്വസിക്കാം. സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്തോളൂ.. രാജ്യാന്തര വിപണിയിലും സ്വർണത്തിന് ഇറക്കം. പവന് ഇന്ന് 320 രൂപയാണ് ഇടിഞ്ഞത്.
റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നാണ് ഇന്നും ഇടിഞ്ഞത്. അതായത് രണ്ട് ദിവസം കൊണ്ട് പവന് 520 രൂപയാണ് ഇടിഞ്ഞത്. നാളെയും വില ഇടിഞ്ഞാൽ വീണ്ടും സ്വർണ വില 63,000ലേക്ക് വീഴാൻ സാധ്യയുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 64,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8738 രൂപയും പവന് 69,904 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6554 രൂപയും പവന് 52,432 രൂപയുമാണ്.
ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,903 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അതോടെ ഡോളർ ശക്തിപ്രാപിക്കുകയും ഇത് സ്വർണ വിലയെ തളർത്തുകയും ചെയ്തു.

ഡ്രംപിൻ്റെ ആഗോള യുദ്ധ ഭീഷണി
യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ മൂലം ആഗോള വ്യാപാരയുദ്ധ ഭീഷണികൾ ഉയർന്നിരുന്നെങ്കിലും രണ്ട് ദിവസമായി ഡോളർ ശക്തിയാർജ്ജിച്ചത് സ്വർണത്തിന് തളർച്ചയായി. മാത്രമല്ല യുഎസിന്റെ സമ്പദ്‍വ്യവസ്ഥ വീണ്ടും തളരുന്നുവെന്ന സൂചനകൾ പ്രചരിച്ചതും സ്വർണ വില ഇടിയാൻ കാരണമായി. എങ്കിലും വരും ദിവസങ്ങളിൽ സ്വർണ കുതിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.
ഫെബ്രുവരി 25നായിരുന്നു ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. അന്ന് 64,600 രൂപയായിരുന്നു 22 കാരറ്റ് സ്വർണ വില.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,357 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,670 രൂപ കൊടുക്കണം. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില ഉയരാൻ കാരണം. 5% പണിക്കൂലിയാണ് ഇവിടെ കണക്കാക്കിയത്.
5 മുതൽ 30 ശതമാനം വരെയാണ് സാധാരണ പണിക്കൂലി കണക്കാക്കുന്നത്. അതിനാൽ 5 ശതമാനത്തിൽ കൂടുതൽ പണിക്കൂലി ഈടാക്കുമ്പോൾ ഈ വിലയിലും മാറ്റം വരാം. അതായത് 70,000 കടന്നേക്കാം.
ഇന്ന് ബുക്ക് ചെയ്യുന്നില്ലേ...?
ഇന്നും സ്വർണ വില ഇടിയുന്നു. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ആശ്വസിക്കാം. ഇന്നും വില ഇടിഞ്ഞപ്പോൾ സ്വർണം വാങ്ങാനുള്ള പ്രതീക്ഷയാണ് തെളിയുന്നത്. ഇന്നത്തെ വിലയിൽ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ സ്വർണാഭരണം ബുക്ക് ചെയ്തോളൂ. വരും ദിവസങ്ങളിൽ വില ഉയരുന്നതിനു മുന്നേ സ്വർണം വാങ്ങുന്നതാണ് നല്ലത്.
സ്വർണാഭരണം വാങ്ങാൻ ഇതാണ് ബെസ്റ്റ് സമയം. ഈ വിവാഹ സീസണിൽ ഇനിയും വില കുറഞ്ഞാൽ സാധാരണക്കാർക്കും അത് ആശ്വാസകരമാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
