ഇന്ന് വീണ്ടും സ്വർണ വില മലക്കം മറിയുന്നു. കേരളത്തിൽ സ്വർണ വില ഇടിഞ്ഞു. വില കുറഞ്ഞും, കൂടിയും മാറി മറിയുന്നു. ആശ്വാസകരമായ വിലക്കുറവില്ലെങ്കിലും വാങ്ങുന്നവർക്ക് ഇന്ന് തന്നെ ആഭരണം ബുക്ക് ചെയ്യാവുന്നതാണ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 320 രൂപ കുറഞ്ഞിട്ടുണ്ട്. വില ഇപ്പോഴും 71,000 തന്നെ തുടരുന്നു. വിവാഹ സീസണിൽ സ്വർണം വാങ്ങുന്നവർക്ക് ഇത് നേരിയ ഇടിവാണ്. രാജ്യാന്തര വിലയിലെ ഇടിവാണ് ഇന്ന് കേരളത്തിലും പ്രതിഫലിച്ചത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9764 രൂപയും പവന് 78,112 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7323 രൂപയും പവന് 58,584 രൂപയുമാണ്.
രാജ്യാന്തര സ്വർണ വിലയിൽ ഇന്ന് തകർച്ച. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,349.53 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ട്രംപിൻ്റെ തീരുമാനം മാറ്റി, സ്വർണം ഇടിഞ്ഞു...
യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾക്കെതിരെ 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചെങ്കിലും അത് ഉടൻ നടപ്പിലാക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്. നേരത്തെ ജൂൺ മുതൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞ താരിഫ് ജുലൈ 9ലേക്ക് മാറ്റിയതോടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അയവുണ്ടായി. ഇത് സ്വർണ ഇടിയാൻ വഴിയൊരുക്കി. ഇന്ന് ഡോളർ ഇടിഞ്ഞിട്ടും സ്വർണ വില ഇടിഞ്ഞില്ല. അതായത്, ഡോളർ വീഴുമ്പോൾ സ്വർണം കൂടുതൽ ശക്തിയാകർഷിക്കാറുണ്ട്. താരിഫ് പ്രതിസന്ധികൾ അകലുകയും ഡോളർ ഇടിയുകയും ചെയ്തപ്പോൾ സ്വർണത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല എന്നതാണ് സത്യം.
യുഎസും യൂറോപ്യൻ യൂണിയൻൃനും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നതും യുഎസ്-ജപ്പാൻ വ്യാപാര ചർച്ചകൾ ആരംഭിക്കുന്നതും സ്വർണ വിലയെ തളർത്തുന്ന ഘടകങ്ങളാണ്. യുഎസിൽ പണപ്പെരുപ്പം വർദ്ധിക്കുകയും അടിസ്ഥാന പലിശനിരക്ക് കുറയാതിരിക്കുകയും ചെയ്താൽ സ്വർണ വില ഇടിയാനുള്ള സാധ്യതകൾ ഉയരുന്നു.
എന്നാൽ യുഎസ് ക്രെഡിറ്റ് റേറ്റിങ് കുറച്ചതും, വർദ്ധിക്കുന്ന റഷ്യ-യുക്രെയ്ൻ തർക്കം തുടങ്ങിയ കാര്യങ്ങൾ സ്വർണ വില ഉയരാനും വഴിയൊരുക്കും. അതിനാൽ സ്വർണ വിലയിൽ ഭാവിയിൽ എന്തും സംഭവിക്കാം...
ഇന്ന് സ്വർണാഭരണം വാങ്ങുന്നില്ലേ..? ഒരു പവന് എത്ര വേണം?
പണിക്കൂലി ഉൾപ്പെടെയുള്ള ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്നത്തെ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,488 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,548 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുന്നതിന് അനുസരിച്ച് ഈ വിലയിലും മാറ്റം സംഭവിക്കും.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്താലോ....?
സ്വർണ വിലയിൽ നേരിയ ഇടിവാണെങ്കിലും വിവാഹ പാർട്ടികൾക്ക് ആശ്വാസമുണ്ട്. ഇന്ന് വില ഇടിഞ്ഞതിനാൽ ജ്വല്ലറികളിൽ തിരക്കേറും. ആഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ഇന്നത്തെ വിലയിൽ വാങ്ങുന്നത് ഉചിതമായ തീരുമാനമായിരിക്കും. മാത്രമല്ല ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതും നല്ലതാണ്. നിക്ഷേപകർക്കും നിലവിലെ സ്വർണ വ്യാപാരം പ്രതിസന്ധി സൃഷ്ടിക്കുന്നില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications