സന്തോഷം കൊണ്ടെനിക്ക് ഇനിക്കാൻ വയ്യേ! ഇന്നും സ്വർണ വില ഉയർന്നിട്ടില്ല. കനത്ത ഇടിവല്ലെങ്കിലും ആഭരണപ്രേമികൾക്കും, വിവാഹപാർട്ടികൾക്കും ഈ വിലക്കുറവ് ആശ്വാസം നൽകുന്നുണ്ട്. ഇന്ന് പവന് 40 രൂപയാണ് കുറഞ്ഞത്. സ്വർണാഭരണം വാങ്ങാൻ ഇതാണോ ബെസ്റ്റ് ടൈം? ഇന്നലെ പവന് 640 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ആഗോള തലത്തിലെ മാറ്റങ്ങളും താരിഫ് പ്രതിസന്ധികളും കണക്കിലെടുക്കുമ്പോൾ സ്വർണ വില വീണ്ടും ഉയരാനും സാധ്യത വളരെ കൂടുതലാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 5 രൂപ കുറഞ്ഞ് 9290 രൂപയായി. ഒരു പവന് 40 രൂപ കുറഞ്ഞ് 74,320 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,135 രൂപയും പവന് 81,080 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7601 രൂപയും പവന് 60,808 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില കാര്യമായ നേട്ടത്തിലേക്ക് ഇന്നും ഉയർന്നിട്ടില്ല. എങ്കിലും കുതിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,350.59 ഡോളറിലെത്തി. വെള്ളി വില മികച്ച നേട്ടത്തിൽ തുടരുന്നു.

സ്വർണ വിലയിൽ അപ്രതീക്ഷിത കുതിച്ചുകയറ്റം ഉണ്ടാവുമോ?
യുഎസിലെ ഏറ്റവും പുതിയ പണപ്പെരുപ്പ കണക്ക് പുറത്തു വന്നു. ഇത്തവണ അമേരിക്കയുടെ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. അതിനാൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്കും ഇത്തവണ കുറയാൻ സാധ്യത കൂടുതലാണ്. പലിശ നിരക്ക് കുറയുന്നതോടെ സ്വർണ വില കുതിക്കാനും സാധ്യത കൂടുതലാണ്.
ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പുട്ടിനും തമ്മിലുള്ള സമാധാന ചർച്ച സ്വർണ വില ഇടിയാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. എന്നാൽ നിലവിലെ പണപ്പെരുപ്പ കണക്കാണ് സ്വർണത്തിന് പ്രതീക്ഷ ഉയർത്തുന്നത്. മാത്രമല്ല ഇതോടെ സ്വർണ നിക്ഷേപങ്ങൾക്കും ഡിമാൻഡ് ഉയരും.
രാജ്യാന്തര വില 4,000 ഡോളർ ഭേദിച്ചാൽ ആഭ്യന്തര വിലയിൽ സ്വർണം പവന് 90,000 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് ഉയർന്നേക്കാം. ഇത് ചരിത്രത്തിലെ മറ്റൊരു റെക്കോർഡ് കുതിപ്പായി മാറും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകളും ഈടാക്കിയാണ് സ്വർണാഭരണങ്ങളുടെ വില കണക്കാക്കുന്നത്. ഇന്നത്തെ വില പരിശോധിച്ചാൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,400 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,090 രൂപയും കരുതേണ്ടി വരും. ഇവിടെ മിനിമം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയാണ് ഈടാക്കിയത്. സ്വർണ വിലയിൽ നേരിയ ഇടിവുണ്ടെങ്കിലും ആഭരണ വിലയിൽ കാര്യമായി ആശ്വാസമുണ്ടോ? ഒരു ഗ്രാം സ്വർണം വാങ്ങാൻ 10,000 രൂപക്കു മുകളിൽ ഉണ്ടായിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
