തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണ വില അപ്രതീക്ഷിതമായി കുതിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. വില കുറഞ്ഞെങ്കിലും സാധാരണക്കാർക്ക് ആശ്വസിക്കാനുള്ള വകയുണ്ടോ? ഇന്നലെ പവന് 400 രൂപ ഉയർന്നതിനു പിന്നാലെയാണ് ഇന്ന് പവന് 120 രൂപ ഇടിഞ്ഞത്. സ്വർണ വിലയിലെ കടുത്ത ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും നിരാശയിലേക്ക് വീഴ്ത്തുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 9215 രൂപയായി. ഒരു പവന് 120 രൂപ ഇടിഞ്ഞ് 73,720 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,053 രൂപയും പവന് 80,424 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7540 രൂപയും പവന് 60,320 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില തളർച്ചയിൽ തന്നെയാണ്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,329.36 ഡോളറിലെത്തി. ഇടിവ് ഇനിയും തുടർന്നാൽ 3,500 ഡോളർ എന്ന ലക്ഷ്യത്തിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കില്ല. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും.

സ്വർണ വില മലക്കം മറിയുന്നു
ഇന്ന് രാജ്യാന്തര വിലയിലെ ഇടിവ് കേരളത്തിലെ സ്വർണ വിലയെയും ബാധിച്ചു. യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് ഇത്തവണത്തെ ഫെഡറൽ റിസർവ്വിൻ്റെ പണ നയത്തിനായി കാത്തിരിക്കുന്നത്. ഒരുവേള പലിശ നിരക്ക് കുറഞ്ഞാൽ സ്വർണ വില കൈവിട്ടു പോവും. ഇത് സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയർത്തുകയും ഡോളർ ഇടിയുകയും അതുവഴി സ്വർണ വില ഉയരുകയും ചെയ്യുന്നു. ആഗോള വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവുണ്ടായി. ഇത് നേരിയ ആശ്വാസം നൽകുന്നുണ്ട്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഇന്ന് ഒരു പവൻ ആഭരണത്തിന് ഏകദേശം 79,760 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,010 രൂപയും കരുതേണ്ടി വരും. വിലയിൽ ഇനിയും ഇടിവുണ്ടായാൽ ഈ വിവാഹ സീസണിൽ ആഭരണ പർച്ചേസ് വർദ്ധിക്കും.
ഇന്ന് സ്വർണം വാങ്ങുന്നോ?
ഇന്ന് സ്വർണ വില ഇടിഞ്ഞെങ്കിലും ആശ്വസിക്കാനുള്ള വകയില്ല. ഭാവിയിലേക്ക് സ്വർണത്തിൽ നിന്നും നേട്ടം ആഗ്രഹിക്കുന്നവർ വിവിധ സ്വർണ നിക്ഷേപങ്ങൾ പരിഗണിക്കുന്നതാണ് നല്ലത്. എന്നാൽ ഈ ചിങ്ങത്തിൽ വിവാഹം ചെയ്യാൻ പോകുന്നവരാണെങ്കിൽ ഈ കുറഞ്ഞ നിരക്കിൽ ആഭരണം വാങ്ങിക്കൂട്ടുന്നതാണ് നല്ലത്. കുത്തനെ ഒരു ഇടിവിനായി കാത്തിരുന്നാൽ വില കുതിച്ചേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications