ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ? കന്നി മാസം ഒന്നാം തിയ്യതിയിൽ കേരളത്തിലെ സ്വർണ വില ഇടിയുന്നു. റെക്കോർഡ് സൃഷ്ടിച്ച് മുന്നേറിയ സ്വർണ വിലയിലാണ് ഇന്ന് പവന് 160 രൂപയോളം കുറഞ്ഞത്. ഇന്ന് വമ്പൻ കുതിപ്പ് പ്രതീക്ഷിച്ചെങ്കിലും വിലകുറഞ്ഞത് അപ്രതീക്ഷിതമാണ്. ഇന്നാണ് യുഎസ് ഫെഡറൽ റിസർവ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം ആരംഭിക്കുന്നത്. ഇന്ത്യൻ സമയം അനുസരിച്ച് വൈകുന്നേരമാണ് ആരംഭിക്കുക. ഇന്ന് പലിശ നിരക്ക് പ്രഖ്യാപിച്ചാൽ നാളെ സ്വർണ വില കത്തിക്കയറും.
നിലവിൽ നേരിയ കുറവുള്ളത് ആശ്വാസകരമല്ല, എങ്കിലും സ്വർണ വില കുറയുന്നതിന് അനുസരിച്ച് സ്വർണാഭരണം വാങ്ങാൻ കാത്തിരിക്കുന്നവരാണ് പലരും. കേരളത്തിൽ ഇന്ന് കന്നി മാസം ആരംഭിച്ചിരിക്കുന്നു. ഇനിയുള്ള നാളുകളിൽ പൊതുവേ വിവാഹം പോലുള്ള ആഘോഷങ്ങളൊന്നും നടക്കില്ല. അതിനാൽ കേരളത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയായി. ഒരു പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,02,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,171 രൂപയും പവന് 89,368 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8378 രൂപയും പവന് 67,024 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് നേരിയ ഇടിവിൽ. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,682.3 ഡോളറിലാണ്. വെള്ളി വിലയും ഇന്ന് ഇടിയുന്നു. 100 ഗ്രാം വെള്ളി വിലയിൽ 200 രൂപ കുറഞ്ഞിട്ടുണ്ട്.

സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായിട്ടുണ്ട്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 88,640 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,15 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ കുറവുണ്ടായെങ്കിലും ആഭരണ വിലയിൽ കാര്യമായ മാറ്റമില്ല.
സ്വർണ വിലയിൽ ഇടിവ്
ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവുണ്ട്. രാജ്യാന്തര വിലയിലും കാര്യമായ കുതിപ്പില്ല. ഇന്ന് നടക്കാനിരിക്കുന്ന ഫെഡറൽ റിസർവ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം സ്വർണ വിലയിൽ ഒരു നിർണ്ണായക മാറ്റം കൊണ്ടു വരും. ഇന്ന് പലിശ നിരക്ക് കുറഞ്ഞാൽ നാളെ സ്വർണ വില കുത്തനെ കുതിക്കും. ചിലപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്ക് നയിച്ചേക്കാം. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications