ആഭരണപ്രേമികൾക്കും സാധാരണക്കാരെയും നിരാശയിലാക്കി ഇന്നത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് സ്വർണത്തിന് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ആദ്യമായി ആഭ്യന്തര സ്വർണ വില പവന് 65,000 കടന്ന് കുതിച്ചു. ഇന്ന് വിലയിൽ നേരിയ ഇറക്കം. എന്നാൽ ഒട്ടും ആശ്വാസകരമായ വാർത്തയല്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. അതേ സമയം ഇന്ന് രാജ്യാന്തര വിപണി കത്തിക്കയറുന്നു. വില 3,000 ഡോളറിന് തൊട്ടരികിൽ. ഈ മാറ്റം ആഭ്യന്തര വിപണിയേയും താമസിയാതെ ബാധിക്കും.
ഇന്നലെ ഒറ്റയടിക്ക് പവന് 880 രൂപയാണ് ഉയർന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1,680 രൂപ ഉയർന്നിട്ടുണ്ട്. ഇന്നത്തെ വിലക്കുറവ് ആശ്വസിക്കാൻ സാധിക്കുന്നതല്ല. ഇന്നും 65,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇനിയും താഴേക്ക് വില കുറയുമോ? വിവാഹപാർട്ടികൾക്ക് സ്വർണ വിലക്കയറ്റം വലിയ തിരിച്ചടിയായി.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 8220 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 65,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 82,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8967 രൂപയും പവന് 71,736 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6726 രൂപയും പവന് 53,808 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,986.65 ഡോളർ എന്ന സർവ്വകാല റെക്കോർഡിൽ എത്തിയിരിക്കുന്നു. ഇന്ന് വമ്പൻ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. ഇന്നലെയും വില കുതിച്ചിരുന്നു. ഇന്നലെ രാത്രിയിൽ രാജ്യാന്തര സ്വർണവില ഔൺസിന് 3,000 ഡോളർ ഭേദിച്ചു 3,004.34 ഡോളർ എത്തി. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ രാജ്യാന്തര വില കുതിച്ചതോടെ നിക്ഷേപകർ സ്വർണ നിക്ഷേപങ്ങളിൽ നിന്നും വ്യാപകമായി ലാഭം എടുത്തു. അതായത് രാജ്യാന്തര വില 2979ലേക്ക് എത്തിയതും ആഭ്യന്തര വിപണിയിൽ നേരിയ ഇടിവിനും കാരണമായത്.

സ്വർണം ഇനിയും കുതിക്കുമോ?
രാജ്യാന്തര വിപണിയിൽ 3,000 കടന്ന് കുതിച്ചെങ്കിൽ ആഭ്യന്തര വിപണിയിൽ 70,000 കടക്കുമെന്നത് ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ വില ഇനിയും ഉയരാം. ട്രംപിൻ്റെ ഇറക്കുമതി തീരുവ ആഗോള യുദ്ധ ഭീഷണി ഉയർത്തുന്നത് സ്വർണ വിലക്ക് ആക്കം കൂട്ടുന്നുണ്ട്.ആഗോള വ്യാപാരയുദ്ധം, യുഎസ് നേരിടാനിരിക്കുന്ന സാമ്പത്തികമാന്ദ്യ ഭീതി എന്നിവ സ്വർണ വില ഇനിയും ഉയർത്തും. രാജ്യാന്തര വില 3,200 ഡോളർ കടക്കാനും സാധ്യത കൂടുതലെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
സ്വർണത്തിന് വില കുറഞ്ഞെങ്കിലും ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,172 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,726 രൂപ കൊടുക്കണം. ഇവിടെ പണിക്കൂലി
5% കണക്കാക്കിയിട്ടുണ്ട്. അതിലും ഉയർന്ന പണിക്കൂലി ഈടാക്കിയാൽ ഇതിലും വില ഉയരാൻ സാധ്യതയുണ്ട്.
സ്വർണത്തിന് നേരിയ ഇടിവ്.....
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്നലെ സർവ്വകാല റെക്കോർഡിൽ എത്തിയ ശേഷമാണ് ഇന്നത്തെ ഇറക്കം. ഇന്ന് ആഭരണം വാങ്ങുന്നുണ്ടോ? സാധാരണക്കാർക്ക് എളുപ്പത്തിൽ വാങ്ങാൻ സാധിക്കില്ല. ഇത്രയും വില കൊടുത്ത് ആഭരണം വാങ്ങാൻ സാധിക്കാത്തവർക്ക് സ്വർണ നിക്ഷേപങ്ങൾ മികച്ച തിരഞ്ഞെടുപ്പാണ്. ഇത്തരം നിക്ഷേപങ്ങളിലൂടെ നിലവിലെ ഡിമാൻഡ് അനുസരിച്ച് വലിയ ലാഭം പ്രതീക്ഷിക്കാം. ഭാവിയിലേക്ക് സ്വർണം വാങ്ങാനും ഇതുവഴി സാധിക്കും.


Click it and Unblock the Notifications