തുടർച്ചയായ 7 ദിവസത്തോളം കുതിച്ച സ്വർണ വില ഇന്ന് താഴേക്ക് വീണു. ഇന്നലെ ആദ്യമായി പവൻ വില 75,000 രൂപ കടന്നതിനു ശേഷമാണ് ഇന്നത്തെ ഇടിവ്. അതിനാൽ തന്നെ ഈ താഴ്ച സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും അത്ര ആശ്വാസകരമല്ല. ഇന്ന് ഒറ്റയടിക്ക് പവന് 1,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. നേരത്തെ വിദഗ്ധർ പ്രവചിച്ചതും പോലെ സ്വർണ വില വീണ്ടും കുത്തനെ ഇടിയുമോ? രാജ്യാന്തര വിലയും ഇടിയുന്നുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 125 രൂപ കുറഞ്ഞ് 9255 രൂപയായി. ഒരു പവന് 1,000 രൂപ കുറഞ്ഞ് 74,040 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,097 രൂപയും 8 ഗ്രാമിന് 80,776 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7573 രൂപയും 8 ഗ്രാമിന് 60,584 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് ഇടിവിലേക്ക് വീണിരിക്കുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,382.79 ഡോളറിലെത്തി. രാജ്യാന്തര വില 3,500 ഡോളർ എന്ന ലക്ഷ്യത്തിലേക്കായിരുന്നു കുതിച്ചത്. പക്ഷേ 3,400 ഡോളറിനു മുകളിൽ എത്തിയതിനു ശേഷമാണ് വീണ്ടും താഴേക്ക് വീഴുന്നത്.

ലാഭമെടുപ്പിൽ വീണ് സ്വർണം
സ്വർണ വില തുടർച്ചയായി കുതിച്ചുയർന്നതോടെ നിക്ഷേപകർ വ്യാപകമായി ലാഭം പിൻവലിച്ചു. ഇത് സ്വർണ വിലയെ പ്രതികൂലമായി ബാധിച്ചു. ഏഴ് ദിവസത്തിലധികം കുതിച്ചതോടെയാണ് ഈ നഷ്ടം സംഭവിച്ചത്. മാത്രമല്ല ഡോളറും മെച്ചപ്പെട്ടതോടെ സ്വർണത്തിന് പിടിച്ചു നിൽക്കാനായില്ല.
എന്നാൽ ഈ ഇടിവ് വീണ്ടും കുതിപ്പിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. കാരണം ഇന്ത്യ- യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ ഇനിയും കാര്യമായ നേട്ടങ്ങളൊന്നും നൽകിയിട്ടില്ല. അതിനാൽ ആഗസ്റ്റ് മുതൽ താരിഫ് പ്രതിസന്ധികൾ ശക്തമാവാൻ സാധ്യതയുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ സ്വർണ വില കുതിക്കാനുള്ള വഴിയൊരുക്കും.
എന്നാൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് ഇത്തവണയും കുറഞ്ഞിട്ടില്ലെങ്കിൽ സ്വർണ വില വീണ്ടും ഇടിയാൻ സാധ്യതയുണ്ട്. മാത്രമല്ല ഡോളർ ശക്തമായി കുതിച്ചുയർന്നാൽ അതും സ്വർണത്തിന് കനത്ത തിരിച്ചടിയായേക്കാം.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് സ്വർണ വില ഇടിഞ്ഞിരിക്കുന്നു. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കിയാലാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്നത്തെ വില പ്രകാരം, ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,125 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,060 രൂപയും കരുതേണ്ടി വരും. 5 ശതമാനം മിനിമം പണിക്കൂലിയിലാണ് ഈ വില നിശ്ചയിക്കുന്നത്. ഇതിലും ഉയർന്ന പണിക്കൂലിയുള്ള ആഭരണം വാങ്ങുമ്പോൾ വില ഉയരാൻ സാധ്യതയുണ്ടെന്ന് ഓർമിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications