സ്വർണ വില ഇടിഞ്ഞു. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കേരളത്തിൽ സ്വർണ വില തകർന്നത്. ഇന്നലെ രാവിലെ 73,040 രൂപ എന്ന ഈ മാസത്തെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയർന്നെങ്കിലും ഉച്ചയോടെ ഇടിഞ്ഞ് 71,880 രൂപയിലേക്ക് എത്തിയിരുന്നു. ഇന്നലെ രാജ്യാന്തര വിലയും ഇടിവിലായിരുന്നു.
ഇന്നലെ ഉച്ചക്ക് ഇടിഞ്ഞതിൽ നിന്നും ഇന്ന് വ്യാപാരം നടക്കുന്ന വില അൽപം മെച്ചപ്പെട്ടതാണ്. എന്നാൽ ഇന്നലെ വ്യാപാരം ആരംഭിക്കുമ്പോൾ 73,000 ഭേദിച്ചിരുന്നു. ഈ കണക്ക് പ്രകാരം ഇന്ന് പവന് 920 രൂപയാണ് ഇടിഞ്ഞത്. സ്വർണം വാങ്ങുന്നവർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 9,015 രൂപയായി. പവന് 920 രൂപ ഇടിഞ്ഞ് 72,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9835 രൂപയും പവന് 78,680 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7376 രൂപയും പവന് 59,008 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില അൽപം മെച്ചപ്പെട്ടിട്ടുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 3,313.9 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്ത്യയിൽ സ്വർണ വില ഇടിഞ്ഞു
രാജ്യത്ത് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്ന് രാജ്യാന്തര വില മെച്ചപ്പെട്ടെങ്കിലും ആഭ്യന്തര വില ഇന്ന് ഇടിഞ്ഞു. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമാവുന്നത് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ഇതിൻ്റെ ഭാഗമായി വ്യാപകമായി സ്വർണ നിക്ഷേപങ്ങളിൽ ലാഭമെടുപ്പും നടന്നിട്ടുണ്ട്. ഇതെല്ലാമാണ് ഇന്ന് വില ഇടിയാനുള്ള വഴിയൊരുക്കിയത്.
ഇന്നലെ യുഎസ്-യുകെ വ്യാപാര കരാർ യാഥാർഥ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യാന്തര വില ഇടിഞ്ഞത്. ഇത് ആഭ്യന്തര വിപണിയിലും ഇന്നലെ പ്രതിഫലിക്കുകയായിരുന്നു. മാത്രമല്ല ഈ കരാറിൻ്റെ അടിസ്ഥാനത്തിൽ ഡോളർ ഇൻഡക്സിൽ കുതിച്ചു. ഇതും സ്വർണ വിലയ്ക്ക് തിരിച്ചടിയായി. ഡോളർ മൂല്യം ഉയരുമ്പോൾ സ്വർണം വാങ്ങുന്നത് ചിലവേറിയ കാര്യമാവും. ഇതു ഡിമാൻഡിനെ ബാധിക്കുകയും വില കുറയുന്നതിനും കാരണമാവും.
ഇതിനു പുറമേ യുഎസ്-ചൈന താരിഫ് സമവായ ചർച്ചകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം. കാരണം ഇരുവരും താരിഫ് പ്രശ്നം ഒത്തുതീർപ്പാക്കിയാൽ രാജ്യാന്തര സ്വർണ വില ഇനിയും ഇടിയും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ സ്വർണാഭരണം വാങ്ങുമ്പോൾ അധികമായി ഈടാക്കുന്നു. അതാണ് ആഭരണ വില കൂടുതലാവാൻ കാരണമാവുന്നത്. ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,050 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,802 രൂപ കൊടുക്കേണ്ടി വരും. ഇന്ന് വില ഇടിഞ്ഞതോടെ ജ്വല്ലറികളിൽ വാങ്ങുന്നവരുടെ തിരക്കായിരിക്കും.
സ്വർണം വാങ്ങുന്നില്ലേ..?
ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇതോടെ വാങ്ങുന്നവർക്ക് ആവേശമായി ഇന്നലെ വമ്പൻ വിലക്കയറ്റമായിരുന്നെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞിരുന്നു. ഇന്ന് ആഭരണം വാങ്ങുന്നവർ വേഗം തന്നെ ജ്വല്ലറികളിലേക്ക് ഓടിക്കോളൂ. രാജ്യത്ത് സംഘർഷങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈ വിവാഹ സീസണിൽ നിരവധി ആളുകൾ സ്വർണം വാങ്ങാൻ ജ്വല്ലറികളിലെത്തുന്നുണ്ട്. ഇന്നത്തെ ഇടിവ് വാങ്ങുന്നവർക്ക് ആശ്വാസമേകുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
