സ്വർണ വില ഇന്ന് വീണ്ടും ഇടിയുന്നു. ആഗോളതലത്തിൽ നിന്നുള്ള പ്രതികൂല ചലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവുണ്ടാവുന്നത്. രാജ്യാന്തര വില തുടർച്ചയായി ഇടിവിലാണ്. ഇന്ന് പവന് 40 രൂപയാണ് ഇടിഞ്ഞത്. വില ഇടിഞ്ഞെങ്കിലും ആഭരണപ്രേമികൾക്ക് അത്ര ആശ്വാസം നൽകുന്ന വാർത്തയല്ല ഇത്. അതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശയുണ്ട്. പ്രതിസന്ധികൾ തുടരുമ്പോഴും സ്വർണ വില ഇടിയുന്നു എന്നതും ആശ്ചര്യമാവുന്നു. സാധാരണ പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണ വില കത്തിക്കയറേണ്ടതാണ്. ഇന്ന് ഗ്രാമിന് വെറും 5 രൂപയാണ് ഇടിഞ്ഞത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 5 രൂപ കുറഞ്ഞ് 9230 രൂപയായി. പവന് 40 രൂപ കുറഞ്ഞ് 73,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,069 രൂപയും പവന് 80,552 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7552 രൂപയും പവന് 60,416 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില തകർച്ചയിലാണ്. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,358.5 ഡോളറിലെത്തി. എന്നാൽ മറുവശത്ത് വെള്ളി വില വമ്പൻ കുതിപ്പിലേക്ക് ഉയരുന്നു. വെള്ളി നിക്ഷേപങ്ങളും വമ്പൻ കുതിപ്പിലാണ്...

സംഘർഷം അവസാനിച്ചിട്ടില്ല, സ്വർണ വിലയും ഇടിയുന്നു....
ഇസ്രയേൽ-ഇറാൻ സംഘർഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇറാനെതിരെ യുഎസും ശക്തമായി എതിർത്തതോടെ യുദ്ധ സാഹചര്യം വഷളാവുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ സ്വർണ വില കത്തിക്കയറേണ്ടതാണ്. പക്ഷേ ഇന്ന് വില ഇടിയുന്നു. ഇന്ന് ഡോളർ ഇൻഡക്സിൽ കുതിച്ചതോടെയാണ് സ്വർണത്തിൻ്റെ കുതിപ്പിന് നേരിയ വീഴ്ച സംഭവിച്ചത്.
സാധാരണ യുദ്ധം പോലുള്ള സാഹചര്യങ്ങൾ സ്വർണം എന്ന സുരക്ഷിത നിക്ഷേപത്തിൻ്റെ പെരുമ ഉയർത്തും. പക്ഷേ ഇന്ന് ആ പെരുമ കെടുത്തി സ്വർണ വില ദുർബലമായി. എങ്കിലും ഇന്നത്തെ വിലക്കുറവ് താത്കാലികം മാത്രമാണ്. സംഘർഷം കൂടുതൽ ശക്തമാവുകയോ, യുഎസ് ഇറാനെതിരെ അപ്രതീക്ഷിത നീക്കം നടത്തുകയോ ചെയ്താൽ സ്വർണ വില മുന്നോട്ട് കുതിക്കും.
നിലവിൽ ഡോളർ ശക്തിയാർജ്ജിച്ചത് സ്വർണത്തിന് തിരിച്ചടിയായി. ഡോളർ ഉയരുമ്പോൾ സ്വർണം വാങ്ങാനുള്ള ചിലവ് വർദ്ധിക്കുന്നു. ഇത് ഡിമാൻഡിനെ ബാധിക്കുകയും വില കുറയുകയും ചെയ്യുന്നു. ഒരുപക്ഷേ നാളെ ഡോളർ ഇൻഡക്സിൽ വീണാൽ സ്വർണ വില മെച്ചപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ സ്വർണ നിക്ഷേപങ്ങളെ ഉപേക്ഷിക്കുകയും മറ്റു നിക്ഷേപങ്ങളെ പരിഗണിക്കുകയും ചെയ്യുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 79,911 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,035 രൂപയും കൊടുക്കേണ്ടി വരും. 5 മുതൽ 35 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. 35 ശതമാനം വരെ പണിക്കൂലി ഉയർന്നാൽ ആഭരണ വിലയും ഗണ്യമായി കുതിക്കും. അതിനാൽ ഇന്നത്തെ വില അറിഞ്ഞ ശേഷം മാത്രം ജ്വല്ലറികളിലേക്ക് പോവൂ..
ഇന്ന് സ്വർണം വാങ്ങുന്നോ?
ഇന്ന് നേരിയ ഇടിവുണ്ടായെങ്കിലും ആശ്വാസകരമായ വിലക്കുറവല്ല. കാരണം ഒരു ഗ്രാമിന് വെറും 5 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇത് നാളെ കുതിച്ചു കയറാനും സാധ്യതയുണ്ട്. ഇന്നത്തെ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യാം. യുദ്ധം അവസാനിക്കാത്തതിനാൽ വില എപ്പോൾ വേണമെങ്കിലും കുതിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications