ആവേശത്തിൽ സ്വർണാഭരണപ്രേമികൾ. കേരളത്തിൽ ഇന്നും സ്വർണ വില താഴേക്ക്. ഇത്തവണ ഒരാഴ്ച തുടർച്ചയായ വിലക്കുറവായിരുന്നു. ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ ജ്വല്ലറികളിലേക്ക് വിട്ടോളൂ. നിലവിലെ വിലക്കുറവ് വലിയ ആശ്വാസം നൽകുന്നു. ഇന്ന് പവന് 440 രൂപയാണ് ഇടിഞ്ഞത്. രാജ്യാന്തര വിലയും ഇടിയുന്നു. സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് മങ്ങിയതും സ്വർണ വില ഇടയാൻ കാരണമായി.
നിലവിൽ പവൻ വില 71,000ലാണ്. അടുത്ത സെഷനിലും വില ഇടിഞ്ഞാൽ 70,000ലേക്ക് വില എത്തും. എന്നാൽ വില കുറയുമ്പോൾ ഗണ്യമായി ആളുകൾ സ്വർണം വാങ്ങിയാൽ വീണ്ടും വില ഉയരാൻ സാധ്യതയുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 8930 രൂപയായി. ഒരു പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9742 രൂപയും പവന് 77,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7307 രൂപയും പവന് 58,456 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും കനത്ത ഇടിവിലാണ്. രാജ്യാന്തര വില ഇടിഞ്ഞതാണ് കേരളത്തിലും സ്വർണ വില കുറയാൻ കാരണമായത്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,274.23 ഡോളറിലെത്തി. വെള്ളി വിലയും ദുർബലമാവുന്നുണ്ട്.

സ്വർണ വില ഇടിയാൻ കാരണം അമേരിക്കയാണോ?
രാജ്യാന്തര വിലയിലെ മാറ്റങ്ങൾ അനുസരിച്ചാണ് കേരളത്തിൽ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. ഇന്ന് രാജ്യാന്തര വിലയും ഇടിയാൻ കാരണം അമേരിക്കയിലെ മാറ്റങ്ങളാണ്. യുഎസിൻ്റെ ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകൾ പുറത്തു വന്നു. ഇത്തവണ പണപ്പെരുപ്പം വർദ്ധിച്ചു, ഇത് യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയാൻ കാരണമാവുന്നു. ഇത് സ്വർണ വിലക്ക് തിരിച്ചടിയാവുന്നു.
ഇറാൻ-ഇസ്രയേൽ സംഘർഷം കുറയുന്നതോടെ സ്വർണത്തിൻ്റെ സുരക്ഷിത നിക്ഷേപം എന്ന പെരുമ ഇല്ലാതാവുന്നു. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് വർദ്ധിക്കുകയും സ്വർണ വില ഇടിയാൻ വഴിയൊരുക്കുകയും ചെയ്യുന്നു. മാത്രമല്ല യുഎസ് പ്രഖ്യാപിച്ച താരിഫ് പ്രതിസന്ധികൾ അകലുന്നതോടെ ഓഹരി വിപണി കൂടുതൽ കരുത്തേകുന്നു. ഇതും സ്വർണ വിപണിക്ക് കനത്ത തിരിച്ചടിയാവുന്നു.
നിലവിൽ തുടർച്ചയായി സ്വർണ വില ഇടിയുന്നു. എന്നാൽ വില ഇടിയുമ്പോൾ ആളുകൾ വ്യാപകമായി ആഭരണം വാങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ വാങ്ങൽ കൂടിയാൽ സ്വർണത്തിൻ്റെ വില വീണ്ടും മെച്ചപ്പെടും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും സ്വർണാഭരണം വാങ്ങുമ്പോൾ ഈടാക്കുന്നുണ്ട്. അതായത് ഇവിടെ മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,315 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,710 രൂപയും കൊടുക്കേണ്ടി വരും. ഈ പണിക്കൂലിയിൽ മാറ്റം വന്നേക്കാം. സാധാരണയായി 5 മുതൽ 35 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. പണിക്കൂലി വർദ്ധിക്കുമ്പോൾ സ്വർണാഭരണ വിലയിലും വ്യത്യാസം വരും.
സ്വർണ വില കുറയുന്നു, ആഭരണം വാങ്ങിയാലോ?
സ്വർണ വില ഇടിഞ്ഞതോടെ ആഭരണം വാങ്ങുന്നവരുടെ തിരക്ക് കൂടുന്നു. സ്വർണ വില വമ്പൻ കുതിപ്പിൽ നിന്നാണ് നിലവിലെ ഇടിവിലേക്ക് എത്തിയത്. വില കുറയുന്നതിനാൽ ഇന്നലെ വിപണി വിലയിൽ തന്നെ ആഭരണം ബുക്ക് ചെയ്യാം. ഒരുപക്ഷേ അടുത്ത വ്യാപാര സെഷനിൽ വില ഉയർന്നാൽ സാധാരണക്കാർക്ക് അത് തിരിച്ചടിയാവും. അതിനാൽ ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
