തുടർച്ചയായ രണ്ട് ദിവസത്തെ ശക്തമായ കുതിപ്പിനൊടുവിൽ ഇന്ന് കേരളത്തിൽ സ്വർണ വില ഇടിയുന്നു. റെക്കോർഡ് കുതിപ്പിൽ നിന്നും നേരിയ ഇടിവുണ്ടായെങ്കിലും വീണ്ടും സ്വർണ വില ഉയർന്നിരുന്നു. പക്ഷേ ഇന്ന് ആഗോള വിപണിയിലെ ഇടിവിനെ തുടർന്ന് കേരളത്തിലും വില ഇടിയുകയായിരുന്നു. ഇന്ന് പവന് കുറഞ്ഞത് 480 രൂപയാണ്. 2025ൽ സ്വർണ വില പവന് 1 ലക്ഷം കടക്കുമെന്ന പ്രവചനം വെറുതേയാവുമോ?
നിലവിൽ സ്വർണ വിലയിലെ മാറ്റങ്ങൾ പ്രവചനാതീതമാണ്. 99,000 രൂപ കടന്നിട്ടു പോലും തിരച്ചിറങ്ങിയ സ്വർണ വിലയിലാണ് ഇന്നും വില കുറഞ്ഞിരിക്കുന്നത്. സ്വർണ വില കുതിച്ചതോടെ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് നടത്തിയതാണ് സ്വർണ വില കുറയാൻ കാരണമായത്. അതിനാൽ വരും ദിവസങ്ങളിൽ വില ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കേരളത്തിൽ വിവാഹത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ വില കുറയുന്ന ദിവസം ലക്ഷ്യം വെച്ചു കൊണ്ട് പർച്ചേസ് നടത്തുന്നതാണ് നല്ലത്.
ഇന്നത്തെ സ്വർണ വില നിരക്ക് എത്ര?
ഇന്ന് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,300 രൂപയായി. ഒരു പവന് 480 രൂപ കുറഞ്ഞ് 98,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,23,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 66 രൂപ കുറഞ്ഞ് 13,418 രൂപയും, പവന് 528 രൂപ കുറഞ്ഞ് 1,07,344 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 49 രൂപ കുറഞ്ഞ് 10,064 രൂപയും, പവന് 392 രൂപ കുറഞ്ഞ് 80,512 രൂപയുമായി.

രാജ്യാന്തര സ്വർണ വില താഴേക്ക് വീഴുന്നു. കടുത്ത ലാഭമെടുപ്പിൽ രാജ്യാന്തര വിലയുടെ പിടി വിട്ടു. ഇതോടെ ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,320.15 ഡോളറിലെത്തി. ഇത് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നു. വില ഇടിഞ്ഞിട്ടുണ്ട്.
1 ലക്ഷം കടക്കുമോ?
അമേരിക്കയിൽ വിലക്കയറ്റം കുറഞ്ഞിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമെന്ന പ്രവചനമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്. നവംബറിൽ 2.7 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസിൻ്റെ വരാനിരിക്കുന്ന പണനയ യോഗങ്ങളിൽ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറയാൻ സാധ്യതയുണ്ട്. അത് സംഭവിച്ചാൽ സ്വർണ വില 2026ൻ്റെ തുടക്കത്തിൽ തന്നെ 1 ലക്ഷം മറി കടന്നേക്കാം.
ഇന്നത്തെ സ്വർണാഭരണ വില അറിയാം
ഇന്ന് കേരളത്തിൽ സ്വർണ വില ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ഇന്നത്തെ സ്വർണാഭരണ വിലയിലും കുറവുണ്ട്. ഇന്ന് 3 ശതമാനം ജിഎസ്ടി, മിനിമം 5% പണിക്കൂലി, ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,06,470 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,350 രൂപയോളവും ചിലവഴിക്കേണ്ടി വരും. ഇന്നത്തെ വിലക്കുറവിൽ ആശ്വസിക്കേണ്ട. നിലവിലെ സാഹചര്യത്തിൽ അപ്രതീക്ഷിതമായ വിലക്കയറ്റം സംഭവിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications